വ്യാജവാർത്തകൾക്കെതിരെ പുതുതലമുറക്ക് അവബോധം സൃ ഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള ‘സത്യമേവ ജയതേ’ എന്ന പരിശീലന പരിപാടി വയനാട് ജില്ലയിലെ HSS, VHSS അധ്യാപകർക്കായി മീനങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. ഹയർസെക്കണ്ടറി ജില്ലാ കോ.ഓഡിനേറ്റർ പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മീനങ്ങാടി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അദ്ധ്യക്ഷനായി. വി.എച്ച്.എസ്.ഇ ജില്ലാ കോ.ഓഡിനേറ്റർ ബിജേഷ് ആശംസ അറിയിച്ചു. ഹയർസെക്കണ്ടറി അസിസ്റ്റന്റ് ജില്ലാ കോ.ഓഡിനേറ്റർ ഷിബു. കെ.ആർ, ബിജുകുമാർ, പ്രശോഭ് കുമാർ എന്നിവർ ക്ലാസെടുത്തു.
പൊതുവിദ്യാഭ്യാസവകുപ്പ് SIET യുടെ നേതൃത്വത്തിൽ ആണ് സംസ്ഥാനവ്യാപകമായി ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ പരിശീലനം സംഘടിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് സത്യമേവ ജയതേ എന്ന ഈ പരിപാടിയുടെ ലക്ഷ്യം.