കൽപ്പറ്റ: സഹകരണ മേഖലയെ കൈയ്യടക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ വയനാട് ഡി.സി.സി.യുടെ നേതൃത്വത്തിൽ സഹകരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്ന് കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കേരള കോ_ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിൻ്റെ സഹകരണത്തോടെയായിരുന്നു സമരം.സഹകരണ സ്ഥാപനങ്ങളിലെ കോടികണക്കിന് രൂപയുടെ നിക്ഷേപത്തിലും ആസ്ഥിയിലുമാണ് കേന്ദ്ര സർക്കാരിൻ്റെ കണ്ണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ആരോപിച്ചു. സാധാരണക്കാരുടെ ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാൻ ആരെയും അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ തുടർ സമരങ്ങൾ ഉണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു.
എ .ഐ .സി.സി. അംഗം പി.കെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.
മംഗലശ്ശേരി മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സി.പി.വർഗീസ്, പി.പോക്കർ ഹാജി,പി.കെ. സുരേഷ് ബാബു.ഗോകുൽദാസ് കോട്ടയിൽ, ബിനു തോമസ്, പി.പി. ആലി,, എൻ.ഡി.ഷിജു,ടി.സി.ലൂക്കോസ്, തുടങ്ങിയവർ പ്രസംഗിച്ചു.
വിനോദ് കുമാർ,ശ്രീഹരി,പി.എൻ.സുധാകരൻ,വി.എൽ ശ്രീകുമാർ ,ജിജു പി. ,റോയി കുന്നമ്പാറ്റ,പി.എസ് മധു ,സി.കെ. ജിതേഷ്, തുടങ്ങിയവർ നേതൃത്യം നൽകി. ധർണ്ണക്ക് മുന്നോടിയായി ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും നടത്തി.