സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ലൂടെ ഓൺലൈനായി ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GN&M കോഴ്‌സ് പരീക്ഷയും പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്സ് ആണ്. സർവ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ് പരിധി.
എൽ.ബി.എസ്സ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചയിക്കുന്ന തിയതിയിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.
