തരുവണ : മറ്റുള്ളവരുടെ കണ്ണീരൊപ്പി അവരെ സന്തോഷിപ്പിക്കാൻ കഴിയുന്നതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തരുവണയിൽ മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മ വീട് കൈമാറി ക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കോവിഡ് പ്രതിസന്ധിയിലും ഇത്തരം പ്രവർത്തനങ്ങൾ അഭിമാനമാണന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രസിഡന്റ് എസ്. നാസ്സർ അധ്യക്ഷത വഹിച്ചു. പി.കെ അസ്മത്, എ.കെ നാസർ, വി. അബ്ദുള്ള, കെ സി ആലി, മമ്മു മാസ്റ്റർ, പി.സി ഇബ്രാഹിം ഹാജി, ഇ.വി സിദ്ധീക്, പി.ടി മൊയ്ദൂട്ടി എന്നിവർ സംസാരിച്ചു.