ബെെക്കിന് മുകളിൽ റീത്തും യൂറോപ്യൻ ക്ളോസറ്റും കയറ്റി വച്ച് ഇന്ധനവില വർദ്ധനയ്ക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി വ്യാപാരി. നെല്ലിക്കുഴി സ്വദേശി അലി പട്ടളായിൽ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.പെട്രോൾ ഉത്പ്പന്നങ്ങൾക്കും പാചക വാതകത്തിനും അടിക്കടി വിലകൂട്ടുന്ന മോദിക്ക് പ്രതീകാത്മകമായിട്ടാണ് അലി സ്വന്തം വാഹനത്തിന് മുകളിൽ യൂറോപ്യൻ ക്ളോസറ്റും, റീത്തും തന്റെ വാഹനത്തിനു മുകളിൽ കയറ്റി വച്ചത്.നെല്ലിക്കുഴിയിൽ ഇലക്ട്രിക് കട നടത്തുകയാണ് അലി. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ ഇലക്ട്രിക്, പ്ലംമ്പിംഗ് ഉത്പ്പന്നങ്ങൾക്കും നൂറ് ശതമാനത്തിലധികം വില വർദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അലി ഇത്തരം ഒരു പ്രതിഷേധം രേഖപ്പെടുത്തിയത്
