തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിൽ വിളിച്ചാണ് നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിണറായി വിജയന് 76-ാം ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകത ഇക്കുറിയുണ്ട്.
