തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ജെഡിഎസ് പ്രഖ്യാപിച്ചു. നീലലോഹിതദാസ നാടാർ കോവളത്ത് സ്ഥാനാർത്ഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർത്ഥികളാകും.
