നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ജനവിധി തേടുന്നതിനുള്ള ഒരുക്കത്തിലാണെന്ന് സൂചന. ഇതോടെ യു.ഡി.എഫിന് ഭരണം കിട്ടിയാൽ ആരാകും മുഖ്യമന്ത്രിയെന്ന് ചോദ്യം ഉയർന്നു കഴിഞ്ഞു.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും മുല്ലപ്പള്ളി മത്സരിക്കുമെന്നാണ് വിവരം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങിൽ ലീഗിന് മാത്രമാണ് യു.ഡി.എഫ്, എം.എൽ.എയുള്ളത്.ഇതോടെ കോഴിക്കോട് കോൺഗ്രസ് എം.എൽ.എ വേണമെന്ന് സംഘടനാ തീരുമാനത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ട്. 2009-ലെയും 2014-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയിൽ നല്ല ലീഡ് ലഭിച്ചിരുന്നു.2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരന് കൊയിലാണ്ടിയിൽ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്.ഇതിന് പുറമേ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും വയനാട്ടിലെ കൽപ്പറ്റ മണ്ഡലങ്ങളിലും മുല്ലപ്പള്ളിയുടെ പേര് പരിഗണനയിലുണ്ട്.