പേപ്പട്ടി ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്ക് . പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്താണ് പേപട്ടിയുടെ ആക്രമണമുണ്ടായത് . നിരവധി ആളുകൾക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി ആളുകൾക്ക് പരിക്ക്. പട്ടിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പരിക്കേറ്റവരെ ചെന്നലോട് പി.എച്ച്.സി. യിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
