കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം. അദ്ദേഹം തന്നെയാണ് വാക്സീൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.യുഎഇയിൽ രണ്ട് കോവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിൻ യുഎഇയിൽ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.ഇതിന് മുമ്പ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിൻ സായദ് അൽ നഹ്യാൻ എന്നിവരും വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.