തമിഴ്‌നാട്ടിൽ കൃഷിവകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. ഇന്ന് പുലർച്ചെ അന്തരിച്ചത്.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടർന്ന് സേലത്തേക്കുള്ള യാത്രാമധ്യേയാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 28, 1948 ൽ തഞ്ജാവൂരിലെ രാജഗിരിയിൽ ജനിച്ച ദൊരൈക്കണ്ണ് 2006, 2011, 2016 വർഷങ്ങളിൽ പാപനാശത്ത് നിന്ന് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്.മെയ് 2016 ലാണ് അദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിക്കുന്നത്. ഭരണ നിപുണതയും ലാളിത്യവും വിനയവുമുള്ള നേതാവായിരുന്നു ദൊരൈക്കണ്ണ് എന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുസ്മരിച്ചു.