വ്യക്തിപരമായ കാര്യങ്ങളിൽ നിയമപരമായോ ധാര്‍മ്മികമായോ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മുഖ്യമന്ത്രി

Kerala

ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ട. ക്രമവിരുദ്ധമായ ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. വ്യക്തിപരമായ നിലയില്‍ ശിവശങ്കര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല. നിയമപരമായോ ധാര്‍മ്മികമായോ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല. പ്രതിപക്ഷത്തിന് വ്യാമോഹമാണ്. സര്‍ക്കാര്‍ അഴിമതി വാഴിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ശിവശങ്കറിനെ പരിചയമുണ്ടായിരുന്നില്ല. നേരത്തെ വ്യത്യസ്ത ഐ.എ.എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിയോഗിച്ചപ്പോള്‍ സംശയിച്ചില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന നളിനി നേറ്റോയായിരുന്നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നത്.പിന്നീടാണ് ശിവശങ്കര്‍ എത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ സംശയിക്കില്ല. ശിവശങ്കറിനെ നിയോഗിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല. അങ്ങനെ ചെയ്യാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാര്‍ അഴിമതി വെച്ച് വാഴിക്കില്ല. പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുകയും വികസനം പുതിയ തലത്തിലേക്ക് എത്തിക്കാനുമാണ് ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ജൂലൈ മാസം മുതലുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കണം. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 14 കിലോ വരെ വരുന്ന സ്വര്‍ണം പിടിച്ചു. അത് കസ്റ്റംസിന്റെ കീഴില്‍ വരുന്ന കാര്യമാണ്. ഡ്യൂട്ടി അടയ്ക്കാതെ എത്തിച്ച സ്വര്‍ണം അവരാണ് കണ്ടെത്തിയത്. കോണ്‍സുലേറ്റിലെ ജീവനക്കാരെ കേസ്. പ്രതിയുമായി ബന്ധമുണ്ടെന്ന് വന്നപ്പോള്‍ തന്നെ നടപടിയെടുത്തു. അടുപ്പമുണ്ടെന്ന് കണ്ടപ്പോള്‍ തന്നെ മാറ്റി. ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു. വകുപ്പ് തല അന്വേഷണം നടക്കുന്നു. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്വര്‍ണം വിട്ട് കിട്ടാന്‍ വിളിച്ചില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചപ്പോള്‍ അയാളെ രായ്ക്ക് രാമാനം അതിര്‍ത്തി കടത്തി വിട്ടു. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

Leave a Reply

Your email address will not be published. Required fields are marked *