ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനതാദൾ രാഷ്ട്രവാദി പാർട്ടി (ജെ.ഡി.ആർ) സ്ഥാനാർഥിയെ വെടിവെച്ചു കൊന്നു.
ജെഡിആർ നേതാവും ബിഹാർ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായിരുന്ന ശ്രീ നാരായൺ സിങും പാർട്ടി പ്രവർത്തകൻ സന്തോഷ് കുമാറുമാണ് കൊല്ലപ്പെട്ടത്
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. ഷിയോഹർ ജില്ലയിലെ ഹാത്സർ ഗ്രാമത്തിലായിരുന്നു കൊലപാതകം.അക്രമികളിൽ ഒരാളെ സ്ഥാനാർഥിയുടെ അനുയായികൾ മർദിച്ച് കൊന്നു.ബൈക്കിലെത്തിയ സംഘം നാരായൺ സിംഗിനും അനുയായികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കൊല്ലപ്പെട്ട സ്ഥാനാർഥി ശ്രീനാരായൺ സിങിനെതിരെ 30ഓളം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.