കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ച്‌ നടി അന്തരിച്ചു

Movies National

ബംഗാളി നടി മിശ്​തി മുഖർജി അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നാണ് മരണം വെള്ളിയാഴ്​ രാത്രിയോടെയാണ് മരണത്തിന്​ കീഴടങ്ങിയത്​. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‌
ശനിയാഴ്​ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്​താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്​. ശരീരഭാരം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റ് പ്രതികൂലമായി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്ന് കുടുംബം പറയുന്നു.

കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ചു. ഇവർ ഒരുപാട് വേദന സഹിച്ചിരുന്നു.  തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ലെന്നും  പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *