‘ഈ കാലത്ത് ‘ലോക്ക് ഡൗൺ കാല വെബ് സിനിമ ശ്രദ്ധേയമാകുന്നു

Movies

ലോക്ക് ഡൗൺ സമയത്ത് അഭിനേതാക്കൾ ആരും തന്നെ നേരിൽ കാണാതെയും ഒരു സീനിലോ ഒരു ഫ്രയിമിലോ ഒന്നിലധികം അഭിനേതാക്കൾ വരാതെയും എന്നാൽ ഫലത്തിൽ നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ ഉടനീളം വന്ന് പോകുകയും ചെയുന്ന തരത്തിൽ തീർത്തും ഒരു പരീക്ഷണ ചിത്രമായി ചെയ്ത `ഈ കാലത്ത് ´ എന്ന വെബ് സിനിമക്ക് എങ്ങും മികച്ച പ്രതികരണം.

ഒരുപക്ഷെ മലയാളത്തിൽ ആദ്യമായി ആയിരിക്കും ഇങ്ങനൊരു പരീക്ഷണ ചിത്രം ഇറങ്ങുന്നത്. ലോക്ക് ഡൗൺ സമയമായതിനാൽ ആർക്കും തന്നെ പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ ബോർ അടിച്ച് ഇരുന്നപ്പോൾ തോന്നിയ ആശയമാണിതെന്ന് ചിത്രത്തിന്റെ സംവിധായാകൻ അമൽ സി ബേബി പറഞ്ഞു.

ഒരു അഭിനേതാവും നേരിൽ കാണാതെ സിനിമ ഷൂട്ട് ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെ ആയിരുന്നു. പക്ഷെ ഈ കോവിഡ് കാലത്ത് ഇങ്ങനെയും ഒരു കൊച്ചു സിനിമ ഇറക്കിയാൽ എങ്ങനെ ഇരിക്കും എന്നാണ് ഞങ്ങൾ ആലോചിച്ചത്.. സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ഭാഗമായാണ് ഒരു സീനിലോ ഒരു ഫ്രായിമിലോ ഒന്നിൽ കൂടുതൽ ആളുകൾ വേണ്ട എന്ന് തീരുമാനിച്ചത്. പക്ഷെ കഥയിൽ ഒരുസീനിൽ ഒന്നിലും കൂടുതൽ ആളുകൾ വരുന്നുണ്ട് താനും.

സിനിമ പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു പരീക്ഷണം മലയാളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും എന്ന് മനസ്സിലായത്.

ഒരു മുഴുനീള സിനിമ ആയിട്ടാണ് ‘ഈ കാലത്ത്’ ആദ്യം ആലോചിച്ചിരുന്നത്. പക്ഷെ ലോക്ക് ഡൗൺ കാലത്ത്‌ ലൊക്കേഷൻ ചേഞ്ചുകൾക്ക് പരിമിതികൾ ഉള്ളതിനാൽ 40 മിനിറ്റ് വരുന്ന വെബ് സിനിമയാക്കി ഇറക്കുകയായിരുന്നു.

സിനിമയിലെ ചില അഭിനേതാക്കളുടെ വീട് വളരെ ദൂരെ ആയതിനാൽ ഞങ്ങൾക്ക് പോയി ഷൂട്ട് ചെയ്യാൻ പറ്റാതെ വന്നപ്പോൾ അഭിനേതാക്കൾ മൊബൈൽ ക്യാമറ വഴി സ്വയം ഷൂട്ട് ചെയ്ത് തരുകയുമായിരുന്നു ചെയ്ത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ഇതൊരു ലോക്ക്ഡൗൺ പരീക്ഷണം തന്നെ ആയിരുന്നു.

ചിത്രത്തിന്റെ അഭിനേതാക്കളും, ക്രൂ മുഴുവനും തന്നെ ഞങ്ങളുടെ സൗഹൃദ വലയങ്ങളിൽ ഉള്ളവർ തന്നെ ആയിരുന്നു.
അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ആശയം പറഞ്ഞപ്പോൾ തന്നെ ഒരു രൂപ പോലും പ്രതിഫലം പ്രതീക്ഷിക്കാതെ മുന്നും പിന്നും നോക്കാതെ അവർ എന്റെ കൂടെ ഇറങ്ങിത്തിരിച്ചത്.

അഞ്ചാം പാതിരാ അടക്കം ഉള്ള ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി വർക്ക്‌ ചെയ്തിട്ടുള്ള അമൽ സി ബേബി ആണ് ‘ഈ കാലത്തി’ന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകരായ വിനയൻ, മിഥുൻ മനുവൽ തോമസ്, സാജിദ് യഹിയ എന്നിവരുടെ സഹ സംവിധായകനും ക്യാമറാമാൻ സഞ്ജയ്‌ ഹാരിസിന്റെ അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്നു അമൽ സി ബേബി.

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശ്‌തനായ ബാലാജി ശർമ, പത്മ വ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തിലെ നായകനായിരുന്ന ആകാശ് ആര്യൻ,
അഞ്ചാം പാതിരാ എന്ന സിനിമയിൽ സൈക്കോ സൈമന്റെ കാരക്ടർ ചെയ്ത സുധീർ സുഫി റൂമി, വിപിൻ കുമാർ കെ എസ്, ഉണ്ണിമായ ടി എസ്‌, പാർവ്വതി, അനീഷ് നിയോ, അജി കോളോനിയ, അവിനാഷ് ടി എസ്‌, എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് നിയോ ആണ്, എഡിറ്റിംഗ് അഭിലാഷ് മാനന്തവാടി, മ്യൂസിക് സിബു സുകുമാരൻ, സൗണ്ട് ഡിസൈൻ ധനുഷ് നയനാർ, മിക്സ് റബീഷ് ബി ആർ,
ക്രീയേറ്റീവ് ഡയറക്ടർ നന്ദുലാൽ
സ്ക്രിപ്റ്റ് അസോസിയേറ്റ് അഞ്ജു മേരി, ക്രീയേറ്റീവ് കോണ്ട്രിബ്യുഷൻ അർജുൻ വെണ്മണി, മെൽബിൻ തോമസ്, ഡിസൈൻ മനു ഡാവിഞ്ചി.

ഒക്ടോബർ 2 ന് സ്റ്റോറി ഹൗസ് ക്രിയേഷൻ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായ ഈ കാലത്ത് എന്ന പരീക്ഷണ വെബ് സിനിമക്ക് ഇതിനോടകം മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *