ഒമാനിൽ സ്ലീവ് ലെസ്സും ഷോർട്സും ധരിച്ച് മാളുകൾ സന്ദർശിക്കുന്നവർക്ക് പിഴയും തടവും

General

മസ്കറ്റ്: ഒമാനിൽ സ്ലീവ് ലെസ്സ് വസ്ത്രങ്ങളും, ഷോർട്സുകളും ധരിച്ച് മാളുകൾ സന്ദർശിക്കുന്നവർക്ക് പിഴയും, തടവു ശിക്ഷയും ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് 300 റിയാൽ വരെ പിഴയും, 3 മാസം വരെ തടവുമാകും ലഭിക്കുക. പൊതു ഇടങ്ങളിൽ വസ്ത്ര ധാരണത്തിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നവർക്ക് നിയമ പ്രകാരമാണ് നടപടി. സ്ത്രീകൾക്കും, പുരുഷൻമാർക്കും ഇത് ഒരുപോലെ ബാധകമാണ്. മസ്‌ക്കറ്റ് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിലിലെ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അധികൃതരെ ഉദ്ധരിച്ചു കൊണ്ട് ടൈംസ് ഓഫ് ഒമാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാൻ പീനൽ കോഡ് ആർട്ടിക്കിൾ 294 പ്രകാരവും, രാജകീയ ഉത്തരവ് 7/2018 പ്രകാരവുമാകും വിഷയത്തിൽ നിയമ നടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *