ബംഗളൂരു: വലിയ അഡ്വാൻസ് തുകയോ ഉയർന്ന വാടകയോ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഒരുപാട് വീടുകളും ഷോപ്പുകളും നിലവിലെ ബാംഗ്ലൂർ കാഴ്ചയാണ്.
കൂടുതൽ മെച്ചമായ ഒരവസ്ഥയിലേക്ക് എത്തിപ്പെടാനും പുതിയ മേച്ചിൽ പുറങ്ങൾ തേടാനും ബാംഗ്ലൂർ ഏവരെയും സാധ്യതകളിലേക്ക് കാത്തിരിക്കുന്നു.വരാനിരിക്കുന്ന അവസരം ഉപയോഗപ്പെടുത്തുവാൻ വീണ്ടും ആളുകൾ സജീവമായിത്തുടങ്ങി.
കൊറോണ എന്ന മഹാമാരി സൃഷ്ടിച്ച ഭീകരതയിൽ ഭയന്നു നാട്ടിലേക്ക് യാത്രയായവരോടും, പ്രതിസന്ധികളെ നേരിട്ട് ക്ഷമയോടെ ഇവിടെത്തന്നെ പിടിച്ചു നിൽക്കുന്നവർക്കും ബാംഗ്ലൂർ സിറ്റി പ്രതീക്ഷയാവുകയാണ്.
ബാംഗ്ലൂർ സിറ്റിയിലെ ജീവിതം സാധാരണ നിലയിലേക്ക് മാറികൊണ്ടിരിക്കുന്നു. കൊറോണാ കേസുകളും മരണവും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിനെ നേരിടേണ്ടത് എങ്ങനെയാണെന്ന് സിറ്റിയിലെ ജനങ്ങൾ പഠിച്ചുകഴിഞ്ഞു.
വൈറസിനോട് എതിരിടാനാണ് ഇവിടുത്തെ ജനങ്ങൾ തീരുമാനിച്ചിട്ടുള്ളത്, ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല ജനങ്ങൾ പഠിച്ചു കഴിഞ്ഞു. പൊരുതി തോൽപ്പിക്കുവാൻ ആളുകൾ റെഡിയായി.
ബിസിനസുകൾ, സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഫാക്ടറികൾ, മറ്റു പല സംരംഭങ്ങളും ഇന്ന് സാധാരണപോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ആവശ്യത്തിനനുസരിച്ച് തൊഴിലാളികളും വന്നുചേർന്നു തുടങ്ങി. മെട്രോ സർവീസ് Ola, Uber വാഹന സർവീസ് എല്ലാം പ്രവർത്തിക്കുന്നു. റോഡുകൾ സാധാരണപോലെ തിരക്കേറിയതായി, സിഗ്നലുകളിൽ പഴയതുപോലെതന്നെ കത്തി തുടങ്ങി. ട്രാഫിക് ജാമുകൾ വന്നുകൊണ്ടിരിക്കുന്നു.
സ്കൂളുകളും കോളേജുകളും തുറക്കാൻ കാത്തിരിക്കുകയാണ് അധികൃതർ.
ബാംഗ്ലൂർ മലയാളികൾക്ക് സന്തോഷത്തിന് അവസരം ഉണ്ടായികൊണ്ടിരിക്കുകയാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക്, പുതിയ താമസസ്ഥലം തേടുന്നവർക്ക്, പുതിയ കച്ചവടങ്ങൾ തുടങ്ങാൻ അന്വേഷിക്കുന്നവർക്കെല്ലാം വലിയ സാമ്പത്തിക ബാധ്യത കളില്ലാത്ത നല്ല സാഹചര്യം ധാരാളമായി നിലനിൽക്കുന്നു.
ബാംഗ്ലൂർ പ്രതീക്ഷയുടെ നഗരമായി പൂർവ്വ പ്രതാപത്തിലേക്കു ഏതാനും ദിവസങ്ങൾക്കകം എത്തിച്ചേരുമെന്ന് തന്നെയാണ് നിലവിലെ സൂചകങ്ങൾ വ്യക്തമാക്കുന്നത്.