ന്യൂയോര്‍ക്ക് : കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെയാണെന്ന് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍. കൊവിഡ് 19നെ പറ്റി കഴിഞ്ഞ വര്‍ഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനീസ് അധികൃതരെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്‌തെത്തിയതിന് ശേഷം കോവിഡ് വ്യാപനം ശക്തമാകുമെന്ന കാര്യം ചൈനീസ് ഭരണകൂടം മറച്ചുവെച്ചതായി ലീ നേരത്തെയും ആരോപണം ഉയര്‍ത്തിയിരുന്നു. ഒരു ബ്രിട്ടീഷ് ടോക്ക് ഷോയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖത്തില്‍ ലീ പങ്കെടുത്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നുമാണ് കൊവിഡ് 19 ഉത്ഭവിച്ചതെന്ന് ചൈന പറയുന്നു. എന്നാല്‍ വുഹാന്‍ വെറ്റ്മാര്‍ക്കറ്റിനെ വെറും പുകമറയായി ചൈന ഉപയോഗിക്കുകയാണെന്നും ലീ പറഞ്ഞു. ഈ കൊറോണ വൈറസ് പ്രകൃതദത്തമല്ലെന്നും ചൈനീസ് ഡിസീസ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും പ്രാദേശിക ഡോക്ടര്‍മാരില്‍ നിന്നും ഇക്കാര്യം താന്‍ ഇക്കാര്യം തിരിച്ചറിഞ്ഞതായും ലീ പറഞ്ഞു. എന്നാല്‍ ലീ ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ തന്നെ കൊവിഡ് മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹോങ്കോങ്ങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ തടയുകയായിരുന്നുവെന്ന് ലീ പറഞ്ഞു