തിരുവനന്തപുരംഃ മന്ത്രി കെ.ടി ജലീലിനെ എൻ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്ത്.ഇഡി ചോദിച്ച് ചോദ്യങ്ങൾ വിശദീകരിക്കാൻ തയ്യാറാവണമെന്നും മന്ത്രിസഭയിലെ അംഗമായതിനാൽ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ജലീലിന് ബാധ്യതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞുതാങ്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് രണ്ടര മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിൽ ഇ.ഡി. താങ്കളോട് ചോദിച്ചത്- തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ജലീലിനോട് ആവശ്യപ്പെട്ടു