കൽപ്പറ്റ: കടകളുടെ വാടക വെട്ടിക്കുറക്കണമെന്ന് വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെച്ചപ്പെട്ട വ്യാപാരം ലഭിച്ചിരുന്ന കാലത്ത് ഉഭയകക്ഷി സമ്മതപ്രകാരം ഉണ്ടാക്കിയ വാടക കരാറുകള്‍ പാലിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഭൂരിപക്ഷം വ്യാപാരികളും. കോവിഡ് മഹാമാരി തരിപ്പണമാക്കിയ സമ്പദ് വ്യവസ്ഥയുടെ ആഘാതം വിപണിയെ തളര്ത്തിക്കഴിഞ്ഞു. ഇതര തൊഴില്‍ മേഖലകളിലെ വരുമാനത്തകര്‍ച്ച ഏറ്റവുമധികം പ്രതിഫലിച്ചത് മാര്‍ക്കറ്റുകളിലാണ്. ഉത്സവ, സ്കൂള്‍ സീസണുകള്‍ നഷ്ടമായത് പല സ്ഥാപനങ്ങള്‍ക്കും തിരിച്ചുകയറാനാവത്ത അവസ്ഥ ഉണ്ടാക്കിക്കഴിഞ്ഞു. വാടക എഗ്രിമെന്റുകളില്‍ 50 ശതമാനം വെട്ടിക്കുറവ് വരുത്തണം. കടകള്‍ നിലനിന്നാലെ കെട്ടിട ഉടകള്‍ക്ക് വാടക വാങ്ങാനാവൂ.
യാഥാര്‍ഥ്യബോധത്തോടെ വാടക കുറവ് ചെയ്യാന്‍ കെട്ടിട ഉടമകളോട് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. മേല്‍വാടക സമ്പ്രദായത്തില്‍ ദിവസവാടക ക്രമാനുഗതമായി കുറക്കണം. പ്രസിഡണ്ട് പി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.കെ.തുളസിദാസ്, കെ ഹസൻ,കെ.പി.ശ്രീധരൻ, പി.കെ. സിദ്ധീഖ്, ടി രത്നാകരൻ, എം.ആർ.സുരേഷ്, ഏ.പി.പ്രേഷിന്ത്, ടി. സുരേന്ദ്രൻ, ഗ്രേസി രവി എന്നിവര്‍ പ്രസംഗിച്ച