വെള്ളമുണ്ടഃ വയനാട്ടിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ആ.എസ്.എസ്.നേതാവുമായിരുന്ന ആലഞ്ചേരി ടി സുരേഷ് (61) നിര്യാതനായി. ചെറുപ്രായത്തിൻ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വെള്ളമുണ്ട ശാഖാ പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങി.ശാഖാ മു ഖുശിക്ഷക്കിൽ തുടങ്ങി ബാലാ പ്രമുഖ് ,താലൂക്ക് ശാരീരിക പ്രമുഖ് ,താലൂക്ക് കാര്യവാഹ് എന്നീ ചുമതലകൾക്ക് ശേഷം കുറച്ച് കാലം ബി.എം എസ് ജില്ലാ ചുമതയും ബി.ജെ.പി. മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു.വെള്ളമുണ്ട പ ടാരി ക്ഷേത്ര പുനരുദ്ധാരണം മുതൻ ഇന്ന് വരെ ക്ഷേത്ര കമ്മറ്റികളിൽ വിവിധ ചുമതലകൾ വഹിച്ചു. നിലവിൽ NSS വെള്ളമുണ്ട കരയോഗം സെക്രട്ടറിയാണ്. വെള്ളമുണ്ട വായനശാലാ വൈ: പ്രസിഡന്റ്, ദീർഘകാലം വെള്ളമുണ്ട GMHS PTA പ്രസിഡന്റ്, തരുവണ ഗവ: HS ന് തുടക്കം കുറിച്ച PTA പ്രസിഡന്റ്, എന്നീ നിലകളിലും, കൃഷിഭവൻ, നബാർഡ് ന്റെ വാട്ടർഷെഡ് കമ്മറ്റി എന്നിവയുടെ ചുമതലകളും വഹിച്ചു. ഇപ്പോൾ വെള്ളമുണ്ട കട്ടയാട് പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്തുവരുന്നു. ഭാര്യ ശ്രീലത, മക്കൾ മനു, മഞ്ജു, മരുമക്കൾ അനുരാഗ് അഖില. ശവസംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
