റിസർവ് ബാങ്കിന്റെ സർക്കുലർ പ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പാർച്ചവ്യാധിയെ തുടർന്ന് ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. ഓഗസ്റ്റ് 31 വരെ നിലവിലുള്ള എല്ലാ വ്യക്തിഗത, കോർപ്പറേറ്റ് ടേം വായ്പക്കാർക്കും ആറ് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അനുവദിച്ചിരുന്നു.
