മാനന്തവാടി: സ്പന്ദനം മാനന്തവാടി ജീവകാരുണ്യ സംഘടന കോവിഡ് ഭാഗമായി പഠനത്തില്‍ മികവും സാമ്പത്തിക പ്രയാസവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപുകള് നല്കി. കൊയിലേരി കബനി റിവര്‍ സൈഡ് വില്ലയില്‍ നടന്ന ചടങ്ങില്‍ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാന്‍സിസ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിഷി ഗ്രൂപ്പ് ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപുകള് കൈമാറി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ചേര്‍ന്ന യോഗത്തില്‍ സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ഇബ്രാഹിം കൈപ്പാണി സ്വാഗതവും കെ.എം.ഷിനോജ് നന്ദിയും പറഞ്ഞു