ജനം ടിവിയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടെ വിശദീകരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത് . ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രമാണെന്നും ഉടമസ്ഥാവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായിട്ടുള്ള പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.