വയനാട് ജില്ലയില്‍ ഇന്ന് (25.08.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര് ഇന്ന് രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര് രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 245 പേര് ജില്ലയിലും 10 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.