ഡോക്ടറാണ് തെരുവിൽ പഴവില്പന നടത്തുന്ന ഡോ.റഈസ;മർകസ് കാര്യം ചോദിച്ചറിഞ്ഞു..

General

ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും നേടിയിട്ടും ഇൻഡോർ തെരുവിൽ പഴവില്പന നടത്തി ഉപജീവനം നടത്തുന്ന ഡോ റഈസ അന്സാരിക്കു ജോലി വാഗ്ദാനവുമായി മർകസ്. കഴിഞ്ഞയാഴ്ച തെരുവിലെ കച്ചവടക്കാരെ നിർബന്ധമായി ഒഴിപ്പിക്കാൻ ശ്രമം നടന്നപ്പോൾ ഇവർ ഇംഗ്ലീഷിൽ മാധ്യമങ്ങളോട് സംസാരിച്ച സംഭവം ദേശീയ രംഗത്ത് വൈറലായിരുന്നു. ആര് തനിക്കു ജോലി തരും എന്നും റഈസ അൻസാരി ചോദിച്ചിരുന്നു. ഇൻഡോർ മർകസ് സ്‌കൂളിൽ ജോലിയും, അവരുടെ കുടുംബത്തിലെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ സഹായങ്ങളും മർകസ് പ്രതിനിധികൾ വാഗ്ദാനം നൽകി. സോഷ്യൽ മീഡിയയിലൂടേ ഇവരെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമായതോടെ ഇൻഡോറിലെ മർകസ് പ്രതിനിധികളായ സയ്യിദ് നാസിം അലി, നദീം ബുൾറ്റാനി, അനീസ് കാദിരി തുടങ്ങിയവർ ഇവരെ സന്ദർശിച്ചു മർകസ് വാഗ്ദാനങ്ങൾ അറിയിച്ചു. കുടുംബത്തിലെ അനാഥ കുട്ടികളെ മർകസ് ഏറ്റെടുക്കാം എന്നും അവർ അറിയിച്ചു.

27 അംഗങ്ങളുള്ള തന്റെ കുടുബത്തിലെ പ്രാരാബ്ദങ്ങളാണ്‌ കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം പഴക്കാച്ചവടത്തിനു ഇറങ്ങാൺ റഈസ അൻസാരിയെ നിർബന്ധിതയാക്കിയത്. മൂന്നാം ക്ലാസ്സ് മുതൽ പിതാവിനോടൊപ്പം തെരുവോര കച്ചവടത്തിനു പോകുമായിരുന്നെങ്കിലും പഠനത്തോടുള്ള താല്പര്യം കൊണ്ട് ഇൻഡോറിലെ ദേവി അഹില്യാ വിശ്വ വിധ്യാലയത്തിലെ സ്കൂൾ ഒഫ് എഞ്ചിനിയറിങ്ങ് ആന്റ് സയൻസിൽ നിന്ന് മറ്റീരിയൽ സയൻസിൽ കീഴിൽ 2011 മാർച്ചിൽ ഡോക്ടറേറ്റ് നേടി. തുടർന്നാണ് ഇവർ ജോലി ലഭിക്കാതെ കച്ചവടത്തിനിറങ്ങിയത്. ഡോ. റഈസ അൻസാരിയെ മർകസ് പ്രതിനിധികൾ സന്ദർശിക്കുന്ന ഫോട്ടോയാണ്.ഡോ. റഈസ അൻസാരിക്കും കുടുംബത്തിനും തണലൊരുക്കിയ മർകസ് മാതൃകയായി

Leave a Reply

Your email address will not be published. Required fields are marked *