വയനാട്ടിലെ റിസോർട്ടുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുന്നവരോട് ഉടൻ ഒഴിയാൻ കളക്ടർ

General

കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ റിസോർട്ടുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുന്നവരോട് ഉടൻ ഒഴിയാൻ നിർദ്ദേശം. ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്നാണ് ജില്ലാ കളക്ടർ അദീല അബ്ദുള്ള ഒഴിയാൻ നിർദ്ദേശിച്ചത്.

പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്‌റ്റേകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും ഗസ്റ്റ് ഹൗസുകളിൽ നിന്നും ലോഡ്ജിങ് ഹൗസുകളിൽ നിന്നും താമസക്കാരെ അടിയന്തരമായി മാറ്റാനാണ് നിർദേശം.ഈ പ്രദേശങ്ങളെല്ലാം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ പക്ഷം തഹസിൽദാർമാർ താമസ സൗകര്യം ഒരുക്കണം.കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപനം പിൻവലിക്കുന്നതുവരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *