അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു
തൃശൂർ: അതിരപ്പിള്ളി, വാഴച്ചാൽ ഉൾപ്പെടെ തൃശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്നാണ് ഇവ അടച്ചിട്ടിരുന്നത്. എന്നാൽ രാവിലെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. മലക്കപ്പാറ യാത്രക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും പിൻവലിച്ചു. ഇതോടെ ജനങ്ങൾക്ക് മലക്കപ്പാറയിലേക്ക് പ്രവേശനം അനുവദിക്കും. നേരത്തെ മലക്കപ്പാറയിലേക്ക് വിവിധയിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിച്ചിരുന്നു.
Continue Reading