വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ ന്യായീകരിച്ച് ബാംഗ്ലൂര്‍ കോച്ച് സൈമണ്‍ കാറ്റിച്ച്

ഐ.പി.എല്‍ 13ാം സീസണിലെ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ ന്യായീകരിച്ച് ബാംഗ്ലൂര്‍ കോച്ച് സൈമണ്‍ കാറ്റിച്ച്. കോഹ്‌ലിയുടെ പ്രകടനം വെറും നമ്പര്‍ നോക്കി മാത്രം പറയാനാവില്ലെന്നും കോഹ്‌ലി സീസണില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെന്നും കാറ്റിച്ച് പറയുന്നു.‘ടീമിന്റെ സാഹചര്യത്തില്‍ നിന്നാണ് കോഹ്‌ലിക്ക് ഇത്തരം ഇന്നിംഗ്സുകള്‍ കളിക്കേണ്ടി വന്നത്. കാരണം തനിക്ക് ചുറ്റുമുള്ളവര്‍ വേഗത്തില്‍ പുറത്താകുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിന് നന്നായി കളിക്കാനാകുക. ഒരിക്കലും സ്‌കോര്‍ബോര്‍ഡ് നോക്കി വിലയിരുത്താനാവില്ല. കോഹ്‌ലി ഈ സീസണില്‍ വളരെ ബെസ്റ്റായിരുന്നു. എന്നാല്‍ പവര്‍പ്ലേക്ക് ശേഷം […]

Continue Reading

നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീം

നാലും അഞ്ചും കളിയും മറ്റും അടുപ്പിച്ച് ജയിച്ച് പ്ലേഓഫിലെത്തുന്ന ടീമുകളെ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീമിനെ കണ്ടിട്ടുണ്ടാവില്ല. എന്തായാലും അത്തരമൊരു ഭാഗ്യ കാഴ്ചയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തിലടക്കം നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ മുംബൈയ്ക്കും ഡല്‍ഹിയ്ക്കുമൊപ്പം പ്ലേഓഫില്‍ കടന്നിരിക്കുകയാണ്.ഇതെന്തോന്ന് കളി എന്നാവും ചിലരുടെയെങ്കിലും ചിന്ത. കണക്കിലെ കളിയാണ് കോഹ്‌ലിയെയും കൂട്ടരെയും പ്ലേഓഫിലെത്തിച്ചത്. ഇന്നലെ ബാംഗ്ലൂരിനെതിരെ നടന്ന […]

Continue Reading

ഞാന്‍ വിരമിക്കുമെന്ന് കരുതിയാണ് അവരൊക്കെ എന്റെ ജേഴ്‌സി വാങ്ങിയത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എം.എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സീസണിലെ മോശം പ്രകടനത്തോടെ ഐ.പി.എല്ലില്‍ നിന്നും വിരമിച്ചേക്കുമെന്ന ചര്‍ച്ചകള്‍ഡ ചൂടുപിടിച്ച് നടക്കുകയായിരുന്നു. വിരമിക്കല്‍ അഭ്യൂഹം ശക്തമായപ്പോള്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്സി ഒപ്പിട്ടു വാങ്ങുന്നതും ഒരു കാഴ്ച്ചയായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ധോണി. ‘എല്ലാവരും എന്റെ പക്കല്‍ നിന്നും ജേഴ്സി വാങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതിനാല്‍ ഇനി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് കരുതിയാണത്. […]

Continue Reading

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോന് കൊവിഡ് നെഗറ്റീവായി

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് നെഗറ്റീവായി. യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പിസിആര്‍ പരിശോധനയിലും കൊവിഡ് മുക്തനല്ലായിരുന്നു താരം. ഇതുമൂലം ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമായിരുന്നു

Continue Reading

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ ‌എസ്‌ എൽ) ഏഴാം പതിപ്പിന് നവംബർ 20 ന് കിക്കോഫ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ ‌എസ്‌ എൽ) ഏഴാം പതിപ്പിന് നവംബർ 20 ന് കിക്കോഫ്. ബാം‌ബോളിമിലെ ജി‌എം‌ സി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ‌ ടി‌ കെ-മോഹൻ ബഗാൻ എഫ്‌സിയെ നേരിടും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കാണികൾക്ക് പ്രവേശനമില്ലാതെയായിരിക്കും  ഇത്തവണ മത്സരങ്ങൾ സംഘടിപ്പിക്കുക. ജി എം സി സ്റ്റേഡിയത്തിനു പുറമെ തിലക് മൈദാൻ, ഫട്ടോർഡ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങൾ വൈകീട്ട് 7.30 നും ഇതുകൂടാതെ ഞായറാഴ്ചകളിൽ അഞ്ചിനും മത്സരങ്ങളുണ്ടാകും

Continue Reading

ഐ.പി.എല്‍ 13ാം സീസണ്‍ പ്രവചനങ്ങളെ എല്ലാം കാറ്റില്‍ പറത്തുകയാണ്

ഐ.പി.എല്‍ 13ാം സീസണ്‍ പ്രവചനങ്ങളെ എല്ലാം കാറ്റില്‍ പറത്തുകയാണ്. കരുത്തരെന്നു പറഞ്ഞ് പുകഴ്ത്തിയ ചെന്നൈ പ്ലേ ഓഫിലെത്താതെ അവസാന സ്ഥാനക്കാരായി പുറത്താകലിന്റെ വക്കില്‍, ടൂര്‍ണമെന്റില്‍ തോല്‍വിയാകുമെന്ന് വിധിയെഴുതിയ പഞ്ചാബ് ശക്തമായി പോരാടുന്നു. സീസണിന്റെ തുടക്കത്തില്‍ തുടര്‍പരാജയങ്ങളാല്‍ പുറത്താകലിന്റെ വക്കിലെത്തിയ പഞ്ചാബിന് എന്താണ് പിടിവള്ളിയായത്. ഒരുത്തരം ‘യൂണിവേഴ്‌സ് ബോസ്’ ക്രിസ് ഗെയ്ല്‍. ബോസിന്റെ വരവോടെയാണ് പഞ്ചാബിന് പുതുഊര്‍ജ്ജം ലഭിച്ചിരിക്കുന്നത്. ഗെയ്‌ലെത്തിയ ശേഷം ഒരു മത്സരം പോലും പഞ്ചാബ് തോറ്റട്ടില്ല. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെതിരായുള്ള പഞ്ചാബിന്റെ പോരാട്ടത്തെ അവിശ്വസനീയം എന്നു […]

Continue Reading

മുംബൈയ്‌ക്കെതിരെ ഡല്‍ഹി പൊരുതുന്നു ; രണ്ട് വിക്കറ്റ് നഷ്ടം

ഐ.പി.എല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ് ഡല്‍ഹി. 18 റണ്‍സുമായി നായകന്‍ ശ്രേയസ് അയ്യരും 28 റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍. 15 റണ്‍സെടുന്ന രഹാനെയുടെയും 4 റണ്‍സെടുത്ത പൃഥ്വി ഷായുടെയും വിക്കറ്റാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. ബോള്‍ട്ടിനും ക്രുണാല്‍ പാണ്ഡ്യയ്ക്കുമാണ് വിക്കറ്റ്.അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് […]

Continue Reading

ഐ.പി.എല്‍ 2020; ടോസ് വിജയം സണ്‍റൈസേഴ്‌സിന്

ഐ.പി.എല്ലില്‍ ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ ഭാരമേറി പഞ്ചാബ് എത്തുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.ഹൈദരാബാദ് നിരയില്‍ സിദ്ധാര്‍ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് കളിക്കും. പഞ്ചാബില്‍ ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് പകരം പ്രബ്‌സിമ്രാന്‍ സിംഗ്, അര്‍ഷ്ദീപ് സിംഗ്, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലിടം നേടി. ക്രിസ് ഗെയിലിന് […]

Continue Reading

ഐ.പി.എല്‍ 13ാം സീസണിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം.

ഐ.പി.എല്‍ 13ാം സീസണിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ്. 33 റണ്‍സുമായി കെ.എല്‍ രാഹുലും 4 റണ്‍സുമായി മന്ദീപ് സിംഗുമാണ് ക്രീസില്‍. 19 ബോളില്‍ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. പിയൂഷ് ചൗളയ്ക്കാണ് വിക്കറ്റ്.ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. […]

Continue Reading

രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് മൂക്കുകയറിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് മൂക്കുകയറിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 37 റണ്‍സിനാണ് രാജസ്ഥാനെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ആയുള്ളു. കൊല്‍ക്കത്തയുടെ യുവബോളിംഗ് നിരയുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ മുട്ടുകുത്തിച്ചത്.

Continue Reading