സഞ്ജു വിശദീകരണം നല്‍കിയിട്ടും വിമര്‍ശകര്‍ വിടുന്നില്ല

ഇതിന് സഞ്ജു വിശദീകരണം നല്‍കിയിട്ടും വിമര്‍ശകര്‍ വിടുന്നില്ല. ഇപ്പോഴിതാ തന്റെ ആ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സഞ്ജു. ‘ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്‍ അവസാന ഓവറുകളില്‍ പുതുതായി ക്രീസിലെത്തുന്ന ഒരു താരത്തിനു സ്ട്രൈക്ക് നല്‍കാതെ സ്വയം സ്ട്രൈക്ക് നേരിടുന്നത് ക്രിക്കറ്റിലെ ആദ്യത്തെ സംഭവമല്ല. ഇത് ഇനിയും സംഭവിച്ചു കൊണ്ടേയിരിക്കും. വൈകാതെ തന്നെ കളിയുടെ ഇതു പോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റ്സ്മാന്‍മാര്‍ സിംഗിളെടുക്കാതിരിക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും.’ ‘ഏതെങ്കിലുമൊരു ബോളര്‍ക്കെതിരേ തനിക്കു റണ്ണെടുക്കാനാവുമെന്നു ബാറ്റ്സ്മാന് തോന്നിയാല്‍ […]

Continue Reading

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ‌ തോല്‍പിച്ച്‌ മുംബൈ

സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ച്‌ മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് മൂന്ന് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്-ചാഹര്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്തായി. മുംബൈ 16 ഓവറില്‍ 107-3 എന്ന നിലയിലായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും ക്രീസില്‍ നില്‍ക്കേ അവസാന നാല് ഓവറുകളില്‍ കൂറ്റനടികളുടെ പ്രതീക്ഷയിലായിരുന്നു മുംബൈ. എന്നാല്‍ മുജീബ് വീണ്ടും നിര്‍ണായക വിക്കറ്റുമായി കളിമാറ്റി. 17-ാം ഓവറിലെ അഞ്ചാം പന്തില്‍ […]

Continue Reading

എന്നില്‍ ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നു. അതില്‍ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം

ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ താരം ഉമര്‍ അക്മലിന്റെ വിലക്ക് നീക്കി കോടതി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ തള്ളി കായിക തര്‍ക്കപരിഹാര കോടതിയാണ് ഉമര്‍ അക്മലിന് കളി തുടരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.ക്രിക്കറ്റ് തന്റെ ബ്രഡ്ഡും വെണ്ണയുമാണെന്ന് ഉമര്‍ അക്മല്‍ പറഞ്ഞു. ‘ക്രിക്കറ്റ് എന്റെ ബ്രഡ്ഡും വെണ്ണയുമാണ്. ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നപ്പോഴുണ്ടായ നഷ്ടം എത്രത്തോളമെന്ന് എനിക്കുമാത്രമറിയാം. പാകിസ്ഥാന്‍ ടീമിനൊപ്പം കരിയര്‍ പുനഃരാരംഭിക്കണം. അതിന് സാധിക്കുമെന്നാണ് […]

Continue Reading

എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്

ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയെന്നും 400 ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്നത്തെ ടീമിന് അറിയാമെന്നും റൂട്ട് പറഞ്ഞു.‘നേരത്തെ എവേ മത്സരങ്ങളില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ ഞങ്ങള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ 20 വിക്കറ്റ് വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ക്കറിയാം. കൂടുതല്‍ സ്ഥിരയതോടെ ബാറ്റ് ചെയ്യാനും 400 മുകളില്‍ സ്‌കോര്‍ ചെയ്യാനും ഇന്നത്തെ ടീമിന് […]

Continue Reading

ശ്രീശാന്തിന്റെ പ്രകടനത്തെ സല്യൂട്ട് ചെയ്യാതെ നിവൃത്തിയില്ല

മൈതാനത്തു പോലും ഇറങ്ങാൻ കഴിയാത്ത 7 വർഷത്തെ ഇടവേള കഴിഞ്ഞു കളിക്കാനിറങ്ങിയ ശ്രീശാന്തിന്റെ പ്രകടനത്തെ സല്യൂട്ട് ചെയ്യാതെ നിവൃത്തിയില്ല. ഇത്രകാലം കഴിഞ്ഞ് ഈ പ്രായത്തിൽ, ഒരു പേസ് ബോളറിൽനിന്ന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു ഇന്നലത്തെ പ്രകടനം.പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടാവും ആദ്യ ഓവറിൽ ലൈനും ലെങ്തുമെല്ലാം അൽപം പാളി. പക്ഷേ, അടുത്ത ഓവറുകളെല്ലാം നല്ല നിയന്ത്രണത്തോടെ ഗംഭീരമായി എറിഞ്ഞു.നല്ല റിസ്റ്റ് പൊസിഷൻ ആയതുകൊണ്ടു തന്നെ ബോൾ നന്നായി മൂവ് ചെയ്യിക്കാനായി. ശ്രീയുടെ ഏറ്റവും വലിയ കരുത്തായ നല്ല ഔട്ട്സിങ്ങറുകളും കണ്ടു. പക്ഷേ, […]

Continue Reading

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2018-19ല്‍ സംഭവിച്ചതു പോലെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും മൂന്ന് മികച്ച താരങ്ങള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.‘ഏതാനും മുതിര്‍ന്ന കളിക്കാരുടെ അസാന്നിധ്യം ഉണ്ടാവുകയും, അത് ഓസ്ട്രേലിയെ ബാധിക്കുകയും ചെയ്തതാണ് 2018-19ല്‍ സംഭവിച്ചത്. മൂന്ന് പ്രധാന കളിക്കാരെ അവര്‍ക്കിപ്പോള്‍ ലഭിച്ചിട്ടുണ്ട്. സ്മിത്തും വാര്‍ണറും ടീമിലേക്ക് തിരിച്ചെത്തി. ലാബുഷെയ്നെ പോലൊരു താരത്തേയും അവര്‍ക്ക് ലഭിച്ചു. അന്നത്തെ ഓസീസ് ടീമിനേക്കാള്‍ വളരെ അധികം […]

Continue Reading

പുസ്‌കോവിസ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ടീമില്‍ ഇടം നേടി

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ വില്‍ പുസ്‌കോവിസ്‌കിക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ല. അഡ്ലെയ്ഡില്‍ ഡിസംബര്‍ 17ന് ആരംഭിക്കുന്ന മത്സരത്തില്‍ പുസ്‌കോവിസ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ടീമില്‍ ഇടം നേടി. സന്നാഹ മത്സരത്തിന്റെ അവസാന ദിനം ഇന്ത്യന്‍ ബോളര്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടാണ് പുസ്‌കോവിസ്‌കിക്ക് പരിക്കേറ്റത്. ഏകദിന പരമ്പരയ്ക്കിടെപരിക്കേറ്റ ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ടെസ്റ്റ് മത്സരത്തിനില്ലാത്തതും ടീമിന് തിരിച്ചടിയാണ്‌

Continue Reading

പാര്‍ഥിവ് പട്ടേലിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സിനായി പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സ്‌കൗട്ട് ആയാണ് പാര്‍ഥിവ് പട്ടേലിന്റെ നിയമനം. ടൂര്‍ണമെന്റില്‍ പാര്‍ഥിവ് പട്ടേലിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാമെന്ന് മുംബൈ ഇന്ത്യന്‍സ് ചൂണ്ടിക്കാട്ടി.

Continue Reading

കളിക്കളത്തില്‍ പഴയ അഗ്രസീവ് സ്വഭാവമില്ല; കാരണം പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ

നായകന്‍ വിരാട് കോഹ്‌ലിയെ പോലെ കളിക്കളത്തില്‍ ഏറെ അഗ്രസീവായ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ ഇന്ന് ആ പഴയ അഗ്രസീവ് സ്വാഭാവത്തില്‍ നിന്ന് പാണ്ഡ്യ ഏറെ മാറിയിരിക്കുന്നു. പഴയ ആ ദേഷ്യവും പ്രകോപിപ്പിക്കലുമൊക്കെ മാറി പാണ്ഡ്യ മൈതാനത്ത് ഏറെ ശാന്തനായിരിക്കുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് പാണ്ഡ്യ. അച്ഛനായതാണ് തന്റെ മാറ്റത്തിന് കാരണമായി പാണ്ഡ്യ പറയുന്നത്.‘അച്ഛനാകുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ശാന്തനായി മാറും. ജീവിതത്തെക്കുറിച്ച് പുതിയ രീതിയില്‍ ചിന്തിക്കാന്‍ […]

Continue Reading

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളര്‍ തന്റെ നോട്ടത്തിലാരാണെന്ന് തുറന്നു പറയുന്നു

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളര്‍ തന്റെ നോട്ടത്തിലാരാണെന്ന് തുറന്നു പറഞ്ഞ് മുന്‍ ന്യൂസീലന്‍ഡ് പേസറും മുംബൈ ഇന്ത്യന്‍സിന്റെ ബോളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയെയാണ് ക്രിക്കറ്റിലെ നിലവിലെ മികച്ച പേസറായി ബോണ്ട് ചൂണ്ടിക്കാണിക്കുന്നത്. ‘ബുംറയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍. ആഗ്രഹമാണ് അവനെ ലോകത്തിലെ ഏറ്റവും മികച്ച ബോളറായിരിക്കാന്‍ സഹായിക്കുന്നത്. എന്നും ഒന്നാമതായിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. വെടിയുണ്ട പോലെയാണവന്‍. അവന്‍ വളരെ വേഗത്തിലല്ല പന്തെറിയാനായി ഓടുന്നത്.പതിയെ തുടങ്ങി അവസാനത്തെ ചുവടുകളില്‍ അതിവേഗം […]

Continue Reading