ഇരട്ട സെഞ്ച്വറികളുമായി വില്ല്യംസനും നിക്കോള്‍സും; റണ്‍മല തീര്‍ത്ത് ന്യൂസിലന്‍ഡ്

വെല്ലിങ്ടന്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഹെന്റി നിക്കോള്‍സ് എന്നിവര്‍ നേടിയ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 580 റണ്‍സ്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് അവര്‍ കളം വിട്ടത്. മറുപടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയില്‍. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. […]

Continue Reading

മുംബൈ ടീമില്‍ അവസരമില്ല; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് മാറി ഗോവയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. മുംബൈ ടീമില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാവുന്നതിനെ തുടര്‍ന്നാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണ്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുവിക്കണം എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതോടെഗോവ ടീമിലേക്ക് അര്‍ജുന്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. 2020-21 സീസണില്‍ മുംബൈക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരം മാത്രമാണ് അര്‍ജുന് കളിക്കാനായത്. […]

Continue Reading

600 ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ താരം; കൂറ്റന്‍ റെക്കോര്‍ഡ് സ്വന്തമാക്കി പൊള്ളാര്‍ഡ്

ലണ്ടന്‍: 600 ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്. ദി ഹണ്‍ഡ്രഡില്‍ ലണ്ടന്‍ സ്പിരിറ്റിന് വേണ്ടി മാഞ്ചസ്റ്റര്‍ ഒര്‍ജിനലിന് എതിരെ ഇറങ്ങിയതോടെയാണ് പൊള്ളാര്‍ഡ് റെക്കോര്‍ഡിട്ടത്. 11 പന്തില്‍ നിന്ന് 34 റണ്‍സ് ആണ് തന്റെ 600ാം ട്വന്റി20യില്‍ നിന്ന് പൊള്ളാര്‍ഡ് നേടിയത്. ഒരു ഫോറും നാല് സിക്‌സും വിന്‍ഡിസ് ബിഗ് ഹിറ്ററില്‍ നിന്ന് വന്നു. 600 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 11,723 റണ്‍സ് ആണ് പൊള്ളാര്‍ഡ് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് […]

Continue Reading

കോമണ്‍വെല്‍ത്തില്‍ സിന്ധുഗാഥ; പി വി സിന്ധുവിന് സ്വര്‍ണം

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന്(PV Sindhu) സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ(Michelle Li) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21- 13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്. 

Continue Reading

ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന് സ്വർണം; അബ്ദുല്ലക്ക് വെള്ളി; ചരിത്രനേട്ടവുമായി മലയാളി താരങ്ങൾ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരങ്ങൾ. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയാണ് മലയാളി താരങ്ങൾ ചരിത്രം കുറിച്ചത്. എൽദോസ് പോൾ സ്വർണം സ്വന്തമാക്കി. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണിത്.മലയാളി താരമായ അബ്ദുല്ല അബൂബക്കറിനാണ് വെള്ളി. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജമ്പിൽ മലയാളി താരം സ്വർണം നേടുന്നത്. 17. 03 മീറ്റർ ദൂരം താണ്ടിയാണ് എൽദോസ് സ്വർണക്കുതിപ്പ് നടത്തിയത്. അബ്ദുല്ല 17.02 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. പ്രവീൺ ചിത്രവേൽ നാലാംസ്ഥാനത്തെത്തി.  മൂന്നാം […]

Continue Reading

ഇന്ത്യക്ക് പത്താം സ്വർണം; രവികുമാർ ദഹിയക്ക് മെഡൽ

ബിർമ്മിങ്ഹാം: ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് രവികുമാർ ദഹിയക്ക് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വർണം. നൈജീരിയയുടെ എബിക്കവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയയുടെ മെഡൽനേട്ടം. ഒളിമ്പിക്സിൽ ലോക ചാമ്പ്യനായ സൗർ ഉഗേവിനോട് 7-4ന് തോറ്റാണ് ദഹിയ വെള്ളി നേടിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ സുശീൽ കുമാർ ​ഗുസ്തിയിൽ മെഡൽ നേടിയ ശേഷം ഈയിനത്തിൽ മെഡൽ നേടുന്ന താരമായിരുന്നു ദഹിയ. അതേസമയം, ലോക ജൂനിയർ ചാമ്പ്യൻ പൂജ കോമൺവെൽത്ത് ഗെയിംസിൽ […]

Continue Reading

നാലാം ട്വന്റി20യിൽ 59 റൺസ് ജയം; വിൻഡീസിനെതിരെ ഇന്ത്യക്ക് പരമ്പര

ലൗഡർഹിൽ: നാലാം ട്വന്റി20 മത്സരത്തിൽ വിൻഡീസ് പോരാട്ടം 132ൽ അവസാനിപ്പിച്ച് പരമ്പര പിടിച്ച് ഇന്ത്യ. മലയാളി താരം സഞ്ജു ഇടം കണ്ടെത്തിയ കളിയിൽ 59 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ നാലു കളികളിൽ മൂന്നും കൈയിലാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 19.1 ഓവറിൽ 132 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ശ്രേയസ് അയ്യർക്ക് പകരമാണ് സഞ്ജു ആദ്യ […]

Continue Reading

ഇംഗ്ലണ്ടിന്‍റെ കിളിപാറിച്ച മാസ് അടി; സാക്ഷാല്‍ രോഹിത് ശര്‍മ്മയെ പിന്നിലാക്കി സ്‌മൃതി മധാന

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റര്‍ സ്‌മൃതി മധാനയ്‌ക്ക് റെക്കോര്‍ഡ്. വെറും 23 പന്തില്‍ അമ്പത് തികച്ച താരം രാജ്യാന്തര ടി20യില്‍ ഇന്ത്യന്‍ വനിതാ താരത്തിന്‍റെ അതിവേഗ ഫിഫ്റ്റിയുടെ തന്‍റെ തന്നെ റെക്കോര്‍ഡ് തകര്‍ത്തു. മറ്റൊരു നേട്ടത്തില്‍ രോഹിത് ശര്‍മ്മയെ മറികടക്കുകയും ചെയ്തു.  ഒന്നാം സെമിയില്‍ ഇംഗ്ലണ്ട് വനിതകളുടെ എല്ലാ ആത്മവിശ്വാസം തല്ലിക്കെടുത്തി ബാറ്റേന്തുകയായിരുന്നു സ്‌മൃതി . അടി ആദ്യ ഓവറിലെ തുടങ്ങിയപ്പോള്‍ ആകെ 32 പന്തില്‍ 61 റണ്‍സെടുത്ത താരം […]

Continue Reading

കോമൺവെൽത്ത് ഗെയിംസ്: ലോങ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി; പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് സ്വർണം

ബർമിങ്ഹാം: പുരുഷ ലോങ് ജമ്പിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റം ഉജ്വലമാക്കി. ഫൈനൽ റൗണ്ടിലെ രണ്ടാം ഊഴത്തിൽ ചാടിയ 8.08 മീറ്ററിന്റെ മികവിലാണ് മെഡൽ. രണ്ടാം സെറ്റിൽത്തന്നെ 8.08 മീറ്ററിലെത്തിയ ബഹാമസിന്റെ ലക്വാൻ നയേൺ സ്വർണവും 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വ്യൂറൻ വെങ്കലവും നേടി. ഇന്ത്യയുടെ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് (7.97) അഞ്ചാം സ്ഥാനത്തെത്തി. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ലോങ് ജമ്പിൽ […]

Continue Reading