രാജസ്ഥാനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ച് എസ്‌ഐ

രാജസ്ഥാനില്‍ നാലു വയസുകാരിയെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. സംസ്ഥാനത്തെ ദോസ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ജില്ലയിലെ ലാല്‍സോട്ട് പ്രദേശത്താണ് പ്രതി താമസിക്കുന്നത്. കുഞ്ഞിനെ വാത്സല്യം കാട്ടി തന്റെ മുറിയിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു. അതേസമയം ജനക്കൂട്ടം രാഹുവാസ് പൊലീസ് സ്റ്റേഷന്‍ ഗരാവോ ചെയ്തു. പൊലീസിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പ് ആള്‍ക്കൂട്ടം ഇയാളെ ആക്രമിക്കുകയും ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടിക്കുണ്ടായ […]

Continue Reading

പ്രാര്‍ഥന ഫലിച്ചില്ല; ക്ഷേത്രത്തിന് നേരെ ബോംബേറ്; പ്രതി പിടിയിൽ

ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. ബോംബേറ് നടത്തിയ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു . ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളിപെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. […]

Continue Reading

ജമ്മുവില്‍ പാക് റേഞ്ചേഴ്‌സിന്റെ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബ ജില്ലയെ രാംഗഡില്‍ പാക് റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്. വെടിവയ്പില്‍ പരിക്കേറ്റ ജവാനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി മുതല്‍ രാംഗഡിലെ വിവിധ സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയതായും അതിന് സൈന്യം ചെറുത്ത് തോല്‍പ്പിച്ചതായി ബിഎസ്എഫ് അറിയിച്ചു. […]

Continue Reading

ദില്ലിയില്‍ കൃത്രിമമ‍ഴ പെയ്യിച്ചേക്കും; ഭരണകൂടം ഐഐടി സംഘവുമായി ചര്‍ച്ച നടത്തുന്നു

ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമമ‍ഴ പെയ്യിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ഭരണകൂടം. വംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കാന്‍പുര്‍ ഐഐടിയുടെ സഹകരണത്തോടെ മ‍ഴ പെയ്യിക്കാനാണ് പദ്ധതി. ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി ചർച്ച നടത്തി. കൃത്രിമ മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ പൊടിയും പുകയും ഇല്ലാതാക്കി വായു ശുദ്ധമാക്കുകയാണ് ലക്ഷ്യം. ഇത് നഗരത്തിലെയും പരിസരത്തെയും വായു മലിനീകരണം ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.കൃത്രിമ […]

Continue Reading

ഭര്‍ത്താവ് കറുത്തുപോയി; തീകൊളുത്തി കൊന്ന്‌ ഭാര്യ! യുവതിക്ക് ജീവപര്യന്തം

കറുത്തിരിക്കുന്നെന്ന കാരണത്താല്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ 26കാരി പ്രേംശ്രീയാണ് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 25കാരനായ സത്യവിംങ്ങ് സിംഗാണ് 2019ല്‍ ഭാര്യയുടെ കൈയ്യാല്‍ കൊലചെയ്യപ്പെട്ടത് സിംഗിന്റെ കറുത്ത നിറമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് വിരൂപനാണെന്നാണ് യുവതി പറയുന്നത്. ഇതിന്റെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് പ്രേംശ്രീ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിറത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി നീണ്ട വഴക്കും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

Continue Reading

മനുഷ്യക്കടത്ത് ; രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്

ദേശീയ അന്വേഷണ ഏജന്‍സി എട്ടു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മനുഷ്യകടത്തുമായി ബന്ധപ്പെട്ട് റെയ്ഡി നടത്തി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. ത്രിപുര, ആസാം, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ എന്നിവടങ്ങളിലാണ് പരിശോധന നടന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുഹമ്മദ് ഇമ്രാന്‍ ഖാനെ ചില ശ്രീലങ്കന്‍ സ്വദേശികളെ അനധികൃതമായി ഇന്ത്യയില്‍ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഐഎ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ റെയ്ഡ് എന്നത് വ്യക്തമല്ല. അന്താരാഷ്ട്ര തലത്തില്‍ […]

Continue Reading

പ്രസവം കഴിഞ്ഞ് 12-ാം ദിവസം ഭാര്യയെ കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭാര്യയെ കൊല്ലുന്നതിന് മുന്‍പേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കര്‍ണാടകയിലെ ചാമരാജനഗറില്‍ പൊലീസ് കോണ്‍സ്റ്റബിളായ ഡി.കിഷോര്‍(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 11 ദിവസം മുന്‍പാണ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് […]

Continue Reading

മുകേഷ് അംബാനിക്ക് വധഭീഷണി എത്തിയത് പാക് ക്രിക്കറ്റ് താരത്തിൻ്റെ പേരിൽ

മുകേഷ് അംബാനിക്കെതിരായ വധഭീഷണി എത്തിയത് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷദാബ് ഖാൻ്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് വധ ഭീഷണി അയച്ച ഇമെയിൽ ഐഡിയായ shadabkhan@mailfence ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പിടിയിലായ രാജ്‌വീർ ഖൺട് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഒക്ടോബർ 27നാണ് മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം ലഭിച്ചത്. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഇമെയിലിൽ സന്ദേശം ലഭിച്ചത്. “നിങ്ങൾ ഞങ്ങൾക്ക് 20 കോടി […]

Continue Reading

ഛത്തീസ്ഗഢ് വിധിയെഴുതുന്നു, ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്, മാവോയിസ്റ്റ്- നക്സൽ മേഖല, വൻ സുരക്ഷാ സന്നാഹം

ദില്ലി : വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം […]

Continue Reading

ദില്ലിയെ നടുക്കി ശക്തമായ ഭൂചലനം

ദില്ലിയെ നടുക്കി ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍, ഇന്ത്യ, എന്നി രാജ്യങ്ങള്‍ക്ക് പുറമേ ചൈനയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ ഡല്‍ഹിക്ക് പുറമേ ലക്നൗ, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയില്‍ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടുന്നത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Continue Reading