ഫുട്‌ബോള്‍ ക്യാമ്പ് തുടങ്ങി

തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍ കായിക താരങ്ങളെ പരിചയപ്പെടുത്തി. ക്യാമ്പ് ഭാരവാഹികളായ വി.മുസ്തഫ, ബെന്നി തെക്കുംപുറം, ഷാജു ജോണ്‍, സി.എം.ദിലീപ് കുമാര്‍, എം.സുനിത, തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

മാലിന്യമുക്തം നവകേരളം: ജില്ലയില്‍ ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും

മാലിന്യ മുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും. കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്‌കരണത്തിന് പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എത്തിക്കുന്നവര്‍, ഉത്പന്നങ്ങള്‍ […]

Continue Reading

മെഡിക്കല്‍ ക്യാമ്പ് നടത്തി

ബത്തേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സുകൃതം, ഇലക്ട്രോണിക് വീല്‍ചെയര്‍, വയോജനങ്ങള്‍ക്ക് സഹായ ഉപകരണം എന്നീവയുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയതു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മോഹന്‍രാജ്, ഡോ. സന്തോഷ് എബി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍സിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടോം ജോസ്, വികസനകാര്യ […]

Continue Reading

മുളങ്കാടുകൾ സ്വപ്നം കണ്ട ശോഭീന്ദ്രൻ മാഷ്

തൃക്കൈപ്പറ്റ:മനസ്സിലും ശരീരത്തിലും പച്ച പുതച്ച ശോഭീന്ദ്രൻ മാഷ് തന്റെ സ്വപ്ന ഭൂമിയിൽ ഒരു മുളങ്കാട് ഉണ്ടാക്കാൻ അവസാന നാളിൽ ആഗ്രഹിച്ചിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക സംഗമത്തിൽ വെളിപ്പെടുത്തി. മുളങ്കാട് ഉണ്ടാക്കാൻ ആഗ്രഹിച്ച വോയ്സ് മെസ്സേജ് സാമൂഹ്യ പ്രവർത്തകൻ എം. ബാബുരാജാണ് സദസ്സിനെ കേൾപ്പിച്ചത്.തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ നടന്ന അനുസ്മരണ ചടങ്ങിലും പരിസ്ഥിതി സ്നേഹി സംഗമത്തിലും കേരളത്തിൽ വിവിധ സ്ഥലങ്ങളിലെ പരിസ്ഥിതി സംസ്കാരീക പ്രവർത്തകർ പങ്കെടുത്തു. ശോഭീന്ദ്രൻ മാഷിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രതീകമായി ഒരു മുള തൈ […]

Continue Reading

മാനന്തവാടി ഉപജില്ലാ കലോത്സവം വിജയികളെ പ്രഖ്യാപിച്ചു

കല്ലോടി: മാനന്തവാടി ഉപജില്ല കലോത്സവം ഹയർ സെക്കണ്ടറി ഓവറോൾ കിരീടം ജി.വി.എച്ച്.എസ്.എസ് മാനന്തവാടി റണ്ണേഴ്സ് അപ്പ് എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം എം.ജി.എം ഹൈസ്കൂൾ മാനന്തവാടി റണ്ണേഴ്സ് അപ്പ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി മൂന്നാം സ്ഥാനം ജി.വി .എച്ച്.എസ്.എസ് മാനന്തവാടി യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എൽ.എഫ് സ്കൂൾ മാനന്തവാടി യു .പി റണ്ണേഴ്സ് അപ്പ് സെൻ്റ് ജോസഫ് സ്കൂൾ കല്ലോടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി […]

Continue Reading

കല്ലോടിയിലെ കർഷകന്റെ ആത്മഹത്യ ബിജെപി കർഷക മോർച്ച മാനന്തവാടിയിൽ പ്രതിഷേധം നടത്തി

മാനന്തവാടി:ഇന്നലെ കല്ലോടിയിൽ കടബാധ്യത മൂലം തൂങ്ങിമരിച്ച കർഷ ആത്മഹത്യയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധം നടത്തി രാവിലെ മുതൽ കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജോർജ് മാസ്റ്ററോട് നേതൃത്വത്തിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീട്ടുകാരോടൊപ്പം ബിജെപി കർഷകമോർച്ച പ്രവർത്തകരും ഉണ്ടായിരുന്നു .പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായില്ല .ഇവർക്ക് പിന്തുണയുമായി കർഷ മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജോർജ് മാസ്റ്റർ സ്ഥലത്തുണ്ടായിരുന്നു പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് തഹസിൽദാർ എത്തി കലക്ടറുടെ […]

Continue Reading

KSRTC ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി കട്ടിൽ വിതരണം ചെയ്തു

പെരിക്കല്ലൂർ : മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന ബസ് ഓപ്പറേറ്റിംഗ് സെന്ററിൽ എത്തുന്ന ദീർഘ ദൂര KSRTC ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കട്ടിലുകളും ബെഡ്‌ഡുകളും നല്കി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു വർഗീസ്, മെമ്പർമാരായ പി.കെ.ജോസ് , പി.എസ്. കലേഷ്, KSRTC ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ആരോഗ്യ ബോധവൽക്കരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

തിരുനെല്ലി:ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമവും തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി ആരോഗ്യ ബോധവൽക്കരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കൊണ്ടിമൂല സാംസ്കാരിക നിലയത്തില വച്ച സംഘടിപ്പിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി എൻ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡി. എഫ്. ഒ കെ.ജെ മാർട്ടിൻ ലോവൽ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നിഷ, മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പിൽ, […]

Continue Reading

കർഷക ആത്മഹത്യ തടയാൻ കേരളത്തിൽ പഞ്ചാബ് മോഡൽ നടപ്പിലാക്കണം : ആം ആദ്മി പാർട്ടി

കൽപ്പറ്റ: കേരളത്തിൽ കാർഷിക മേഖലയിലെ നയങ്ങൾ കാരണം കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ട്രേറ്റിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ സംസ്ഥാന സെക്രടറി ജയദേവ് ഉദ്ഘാടനം ചെയ്തു.കേരളം കർഷക സൗഹൃദ സംസ്ഥാനമല്ലാതായി മാറിക്കൊണ്ടിരിക്കുക്കയാണെന്നും, പി.ആർ.എസ് സംവിധാനം നിർത്തലാക്കുകയും പഞ്ചാബ് ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ മണിക്കൂറുകൾക്കുള്ളിൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന സംവിധാനം കേരളത്തിലും നടപ്പിലാക്കണം […]

Continue Reading

ബ്രഹ്മഗിരിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നിക്ഷേപകർ

കൽപ്പറ്റ :ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടാത്തവര്‍ പ്രത്യക്ഷ സമരത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി 21ന് രാവിലെ 10ന് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബ്രഹ്മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാതിരിപ്പാലം ഓഫീസിലേക്കുള്ള മാര്‍ച്ച് ഫലം ചെയ്യുന്നില്ലെങ്കില്‍ കലക്ടറേറ്റിനും സെക്രട്ടേറിയറ്റിനും പടിക്കല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. സൊസൈറ്റി ഡയറക്ടര്‍മാരുടെയും പ്രമോട്ടര്‍മാരുടെയും വീടുകള്‍ക്കു മുന്നിലേക്ക് സമരം വ്യാപിപ്പിക്കും.ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാരിനും […]

Continue Reading