ഓട്ടോ പുഴയിലേക്ക് മറിഞ്ഞു 5 പേർക്ക് പരിക്ക്

കോട്ടത്തറ: കോട്ടത്തറക്ക് സമീപം ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. കെ.എൽ 12 എഫ് 2505 നമ്പർ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആദ്യം കമ്പളകട്ടെ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി നാലുപേരെ കൽപറ്റയിലേക്കും കൊണ്ട് പോയി. പള്ളിക്കുന്ന് വെള്ളച്ചി മൂല സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

Continue Reading

നിയന്ത്രണം വിട്ട പിക്കപ്പ് പോലീസ് വാഹനത്തിലിടിച്ചു എസ്ഐക്കും ഡ്രൈവർക്കും പരുക്ക്

നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് പോലിസ് വാഹനത്തിലിടിച്ച് എസ് ഐ ക്കും ഡ്രൈവർക്കും പരുക്കേറ്റു. ഹൈവേ പട്രോളിങ് വാഹനത്തിലു ണ്ടായിരുന്ന എസ്ഐ അജയ്‌കുമാർ(54)ഡ്രൈവർ അനീഷ്(26) എന്നിവർക്കാണ് പരുക്കേറ്റത്. നിസാര പരുക്കേറ്റ ഇരുവരെയും ബ ത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 4 മ ണിയോടെ മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിന് സമീപമാണ് അപകടം.മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ഹൈവേ പട്രോ ളിംഗ് നടത്തുന്ന പോലിസ് വാഹനത്തിൽ മൈസൂർ ഭാഗത്ത് നിന്ന് വാഴ ക്കുലയുമായ വന്ന ദോസ്ത്‌ത്‌ പിക്കപ്പ് നിയന്ത്രണം […]

Continue Reading

ക്യാൻസർ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ദ്വാരക:കെസിവൈഎം ദ്വാരക മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്ക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു.വയനാട് ജില്ലാ ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെ ക്ലാസ് എടുത്തു.മേഖലാ പ്രസിഡണ്ട് ശ്രീ എബിൻ ഇലവുങ്കൽ അധ്യക്ഷനായി.മേഖലാ കോഡിനേറ്റർ ഫാദർ നിഖിൽ ആട്ടുക്കാരൻ രൂപത സെനറ്റ് അംഗം ബിബിൻ പിലാപ്പള്ളി, മേഖലാ സെക്രട്ടറി ആൻ മരിയ എന്നിവർ സംസാരിച്ചു

Continue Reading

“ഹേ റാം” ഗാന്ധി സ്മൃതി ദിനാചരണം നടത്തി യൂത്ത് കോൺഗ്രസ്

കൽപ്പറ്റ : ഗാന്ധി രക്ഷസാക്ഷിത്വ ദിനത്തിൽ മുട്ടിൽ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ പുഷ്പാർച്ചനയും ഗാന്ധി രക്തസാക്ഷിത്വ സദസ്സും സംഘടിപ്പിച്ച് കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി. DCC പ്രസിഡൻ്റ് ND അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഡിൻ്റോ ജോസ് അധ്യക്ഷനായിരുന്നു. മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് ബാദുഷ കാര്യംമ്പാടി സ്വാഗതം ആശംസിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.DCC ജനറൽ സെക്രട്ടറി ബിനു തോമസ്, മണ്ഡലം പ്രസിഡൻ്റ് ജോയി തൊട്ടിത്തറ, കൽപ്പറ്റ […]

Continue Reading

‘ഗർഭ കാലത്തിനായ് ‘ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

കെല്ലൂർ:’ഒരുങ്ങാം ഒരു നല്ല ഗർഭ കാലത്തിനായ് ‘ എന്ന പേരിൽ കെല്ലൂർ അഞ്ചാംമെയിലിൽ സംഘടിപ്പിച്ച ഗൈനക്കോളേജിമെഡിക്കൽ ക്യാമ്പ്‌വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും മൈക്രോ ടെക് പൊളി ക്ലിനിക്കും സായുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്ത്രീ രോഗ വിദഗ്ദ്ധഡോ. ഹേമലതയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.മൈക്രോ ടെക് എം.ഡി ഷഫീന യൂനുസ്, ഹാരിസ് ഖുതുബി, മുഹമ്മദ്‌ സകരിയ, ഡോ. ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സാമൂഹ്യ നീതി ഉറപ്പാക്കാൻ സോഷ്യലിസ്റ്റുകൾ പ്രതിജ്ഞാബദ്ധമാണ് -കെ പി മോഹനൻ എം എൽ എ

മുത്തങ്ങ :സാമൂഹ്യ നീതി ഉറപ്പാക്കാൻ സോഷ്യലിസ്റ്റുകൾ പ്രതിജ്ഞാബദ്ധമാണെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ രാജ്യം സോഷ്യലിസ്റ്റുകളെയാണ് പ്രതീക്ഷയോടെ കാണുന്നതെന്നും കെപി മോഹനൻ എംഎൽഎ പറഞ്ഞു.മതം അധികാരത്തിലേക്കുള്ള ചവിട്ടുപടിയാവരുതെന്നും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനുള്ളതാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു മുത്തങ്ങയിൽ നടക്കുന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി കെ. അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ രജീഷ്, കെ. പി. […]

Continue Reading

വിശ്വനാഥന്റെ മരണം സമഗ്ര അന്വേഷണം വേണം ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ചതായി കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ല ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചതിലും വിശ്വനാഥൻ വ്യക്തിപരമായ വിഷമത്തെ ത്തുടർന്ന് ആത്മഹത്യ ചെയ്തതാ ണെന്നുമുള്ള അന്വേഷണത്തിലെ കണ്ടെത്തലിനെയും കുടുംബവും തള്ളിക്കളഞ്ഞ സാഹചര്യമാണുള്ളത്കൃത്യമായ അന്വേഷണം നടത്താതെയാണ് ക്രൈബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്എന്നാൽ, ആത്മഹത്യ എന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൻ്റെ മുൻവി ധിതന്നെയാണ് ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ സ്വീകരിച്ചത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും […]

Continue Reading

വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി.സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖ് പാർക്കിൻ്റെ ഗ്രാൻ്റ് ഓപ്പണിങ്ങ് ഉത്ഘാടനം നിർവഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷയായി.സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,,ടൂറിസം ഡെപ്യുടി ഡയറക്ടർ പ്രഭാത് ടി.വി,വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ്, വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ്കുമാർ ,പി .പി അലി, എൻ […]

Continue Reading

യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും 30-ന് വൈത്തിരിയിൽ

കൽപ്പറ്റ: മറുനാടുകളിലെ മലയാളി കർഷകരുടെ അഖിലേന്ത്യാ സമ്മേളനം വയനാട്ടിൽ. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം 30-ന് വൈത്തിരിയിൽ നടക്കും. ദി അഗ്രേറിയൻ 23 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മറുനാടുകളിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരെ സംസ്ഥാന സർക്കാർ പ്രവാസികളായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം, സാംസ്കാരിക സമ്മേളനം, കാർഷിക – […]

Continue Reading

സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് […]

Continue Reading