രേഖകള്‍ ഇല്ലാതെ കടത്തിയ പണം പിടികൂടി

തലപ്പുഴ : രേഖകള്‍ ഇല്ലാതെ കടത്തിയ പണം പിടികൂടി.തലപ്പുഴ 43ആം മൈലില്‍തലപ്പുഴ എസ് ഐ വിമൽ ചന്ദ്രൻ, വെള്ളമുണ്ട എസ് ഐ സാദിർ തലപ്പുഴ എന്നിവരടങ്ങുന്ന പോലീസ് സംഘം തലപ്പുഴ 44 ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 10,53000 രൂപ പിടിച്ചെടുത്തത്. കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌പ രിശോധന കൂടുതല്‍ ശക്തമാക്കി. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറാണ് പൊലീസ് പിടിച്ചെടുത്തത്. കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ […]

Continue Reading

ഗോളടിക്കാം വോട്ടു ചെയ്യാം; ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീമും മാനന്തവാടി മോണിംഗ് ഗോൾസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കുഴിനിലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീം വിജയിച്ചു. സൗഹൃദ ഫുട്ബോൾ മത്സരം ഡി.എഫ്.ഒ ഷജ്ന കരീം പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ […]

Continue Reading

വോട്ട് ചെയ്യാം സെൽഫി എടുക്കാം മധുരം നുണയാം; കൗതുകമായ് വോട്ടുകട

വള്ളിയൂർകാവ് ഉത്സവ നഗരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഒരുക്കിയ വോട്ടുകട കൗതുകമാകുകയാണ്. സ്വീപ് , നെഹ്റു യുവകേന്ദ്ര, ഇലക്ടറൽ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഉത്സവ നഗരിയിലെത്തുന്ന പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടുകട ഒരുക്കിയിരിക്കുന്നത്. വോട്ടുകടയിൽ എത്തുന്നവർക്ക് ആദ്യം ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ പരിചയപ്പെടാം. തുടർന്ന് സെൽഫി പോയിൻ്റിൽ നിന്ന് സെൽഫി എടുത്ത് വോട്ടുകടയിൽ നിന്നും മധുരം നുണഞ്ഞ് മടങ്ങാം. വോട്ടുകടയിലെത്തുന്ന പൊതുജനങ്ങളോട് സ്വീപ് പ്രതിനിധി ഹരീഷ് കുമാർ വിവിധ നടൻമാരുടെ […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.“ഞാൻ വോട്ട് ചെയ്യും ഉറപ്പായും ” എന്നതാണ് ക്യാമ്പയിൻ സന്ദേശം. പരിപാടിയിൽ എ.ഡി.എം കെ ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, എൽ. എ ഡെപ്യൂട്ടി കളക്ടർ അനിത കുമാരി, […]

Continue Reading

പോസ്റ്റര്‍ പ്രകാശനം ചെയ്തു

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ നടത്തിയ ഗവേഷണ പ്രബന്ധം ജില്ലാ കളക്ടര്‍ ഡോ രേണു രാജ് ഡയറ്റ് അധ്യാപകന്‍ ഡോ. മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കളക്ടറുടെ ചേബറില്‍ നടന്ന പരിപാടിയില്‍ ഡയറ്റ് സീനിയര്‍ അധ്യാപകൻ എം.ഒ സജി, പരിശീലക സി.ആര്‍ ഉഷാ കുമാരി, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, […]

Continue Reading

ലൈഫ് ഭവന പദ്ധതി, അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക മേഖല എന്നിവക്ക് ഊന്നല്‍ നല്‍കി പനമരം ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

പനമരം: പനമരം ഗ്രാമ പഞ്ചായത്ത് 2024-25 വര്‍ഷത്തെ ബഡ്ജറ്റ് പ്രസിഡണ്ട് പി എം ആസ്യ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ അവതരിപ്പിച്ചു. 56.96 കോടി വരവും 56.45 കോടി ചിലവും 51.22 ലക്ഷം മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.പനമരം ടൗണിലെ തിരക്ക് കുറയ്ക്കുന്നതിനായി പുതിയ ബസ് സ്റ്റാന്‍ഡ് സ്ഥലം നിര്‍മ്മാണത്തിനായി ഒരു കോടി രൂപയും പഞ്ചായത്ത് സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി ഒന്നര കോടി രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ബജറ്റില്‍ എല്ലാ മേഖലകള്‍ക്കും തുല്യം […]

Continue Reading

വൈദ്യുതി വകുപ്പിന്റെ അനാസ്ഥ, രോഗികൾ വലയുന്നു

നായ്ക്കെട്ടി : നൂൽപ്പുഴ കുടുമ്പാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കായുള്ള ലിഫ്റ്റ് സംവിധാനം വോൾടേജ് കുറവ് മൂലം പണി മുടക്കിയിട്ട് ദിവസങ്ങളായി. വൈദ്യുതി വകുപ്പിനെ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായ കുടുംബാരോഗ്യ കേന്ദ്രമാണ് നൂൽപ്പുഴയിൽ പ്രവർത്തിക്കുന്നത് ജനസംഖ്യയുടെ നാൽപ്പത്തിമൂന്ന് ശതമാനം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ അധിവസിക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ ദിനേന നൂറ് കണക്കിന് രോഗികൾ ആണ് ഇവിടെ ചികിത്സ തേടുന്നത്, മികച്ച രോഗീ പരിചരണവും ഫിസിയോ തെറാപ്പിയും മാനസിക ഉല്ലാസ കേന്ദ്രവും അടക്കം പ്രവർത്തിക്കുന്ന […]

Continue Reading

വനംവകുപ്പിന് 13 കോടി അനുവദിച്ചു

വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിനും ചികിത്സാ സഹായം നല്‍കുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി 13 കോടി രൂപ വനംവകുപ്പിന് അനുവദിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്‍ പറഞ്ഞു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്റെ അധ്യക്ഷതയില്‍ മന്ത്രി സഭാ ഉപസമിതി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റവന്യൂ-ഭവന നിര്‍മ്മാണ, തദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരായ കെ.രാജന്‍, എം.ബി രാജേഷ് […]

Continue Reading

ഭക്ഷ്യ സുരക്ഷ ലൈസന്‍സ്; ജില്ലയില്‍ 362 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ജില്ലയില്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സുമായി ബന്ധപ്പെട്ട് 362 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 69 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിലവില്‍ രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് ഇല്ലാത്ത 29 സ്ഥാപനങ്ങള്‍ക്കെതിരെയും നോട്ടീസ് നല്‍കി. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, സംഭരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ എം.കെ രേഷ്മ, […]

Continue Reading

നിശബ്ദരായി വന്യജീവികൾക്ക് തീറ്റ ആകേണ്ടവരല്ല വയനാടൻ ജനത;പ്രതിഷേധവുമായി എം സി വൈ എം ബത്തേരി രൂപത

സുൽത്താൻബത്തേരി: നാട് കാട് ആകുമ്പോൾ മനുഷ്യരെ മറന്നുകൊണ്ട് മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന നിയമ ഭേദഗതിപൊളിച്ചു എഴുതുക തന്നെ വേണം. എല്ലാം സഹിച്ചു നിശബ്ദരായി വന്യജീവികൾക്ക് തീറ്റ ആകേണ്ടവരല്ല വയനാടൻ ജനത. പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വയനാട്ടുകാർ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പ്രയാസപ്പെടുകയാണ്. ഇന്നത്തെ ഭരണ സംവിധാനങ്ങൾക് , നിയമങ്ങൾക്ക് മനുഷ്യന് വേണ്ട സുരക്ഷ നൽകാൻ കഴിയുന്നില്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആവുന്നതിന്റെ പലമടങ്ങായി വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിന്റെ അത്താണി മരിച്ചിട്ട്, നഷ്ടപരിഹാരം കൊണ്ട് എന്ത് […]

Continue Reading