യൂത്ത് കോൺഗ്രസ് വിജയാരവം സംഘടിപ്പിച്ചു

വാളാട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും എൽ എസ് എസ്,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച് സ്കോളർഷിപ്പ് ലഭിച്ച വിഭ്യാർത്ഥികളേയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് നാടിന് അഭിമാനമായവരേയും സ്നേഹാദരവ് നൽകി കൊണ്ട് വിജയാരവം സംഘടിപ്പിച്ചു. ചടങ്ങ് ഐ.സി.ബാലകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോബിൻ സെബാസ്റ്റ്യൻ […]

Continue Reading

അമ്പലവയലിൽ പുലിയിറങ്ങി : കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെ ആക്രമിച്ചു

അമ്പലവയൽ : അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ പുലി ആക്രമിച്ചു. അമ്ബലവയലിലെ ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടാണ് വീട്ടുടമസ്ഥന്‍ ഉണര്‍ന്നുനോക്കിയത്. കേളു എത്തിയപ്പോഴെക്കും പുലി ഓടി മറഞ്ഞു. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടുവ കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ […]

Continue Reading

നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി

അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. ‘നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി ‘എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. നഴ്സസ് വാരാചരണത്തോടാനുബന്ധിച്ച് ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികളും കലാ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മെയ് 12 […]

Continue Reading

മാലിന്യ കൂമ്പാരം നീക്കം ചെയ്ത് ഹരിത കര്‍മ്മ സേന

മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന തൊള്ളായിരംകണ്ടിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദ് അലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി തോമസ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ രേഖ, രജിത പി, രമ്യ, മുബീന, പ്രശാന്തി, നിഷ, […]

Continue Reading

മീനപ്പൂക്കൾ: കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി

മാനന്തവാടി:കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ‘എങ്ക’ലൈബ്രറിയിൽ വെച്ച് മീനപ്പൂക്കൾ ക്യാമ്പ് അംഗങ്ങളായ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്ക് വിഷു കൈനീട്ടം വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.രാജീവൻ കെ അധ്യക്ഷത വഹിച്ചു. അശോകൻ കെ, മോഹൻ ദാസ് കെ. കെ, ശിഹാബ് മുരുക്കോളി, വിദ്യ കെ, ഷാജി കെ, ഇർഷാദ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വയനാട് ജില്ലയിലെ വിവിധ കോളനികളിലെ നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.കുട്ടികളിലെ സർഗ വാസനകൾ […]

Continue Reading

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം വാഹനാപകടം: മൂന്ന് പേർ മരിച്ചു

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കെ എസ് ആർ ടി സി സ്കാനിയ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർ മരിച്ചു. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ഒരു കുടുംബത്തിലെ സ്ത്രീയും, രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. സ്ത്രീയുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും, മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലുമാണുള്ളത്. പരിക്കേറ്റ സഹയാത്രികരെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Continue Reading

ചെന്നലോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് പരിക്ക്

കൽപ്പറ്റ : ചെന്നലോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പ്; മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോഗിച്ച മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ സംബന്ധിച്ചും പരിശീലന നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, എന്‍.എം മെഹറലി, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിശീലനത്തിൽ […]

Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; മാധ്യമങ്ങള്‍ എം.സി.എം.സി നിരീക്ഷണത്തില്‍

പെയ്ഡ് ന്യൂസുകളും പരസ്യങ്ങളും നിരീക്ഷിക്കും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ പ്രവര്‍ത്തനം ഊര്‍ജിതം. മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി 15 അംഗ ടീമാണ് വിവിധ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ സെല്‍ ടിവി ചാനലുകള്‍, അച്ചടി മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും പരിശോധിക്കും. തെരഞ്ഞെടുപ്പ് ദിവസം വരെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും […]

Continue Reading

മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ പുരസ്കാരം റഹീമ വാളാടിന്

കോഴിക്കോട്: ഈ വർഷത്തെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതാ പുരസ്കാരം വാളാട് സ്വദേശി റഹീമ കെ എ കരസ്തമാക്കി. ‘നാലഞ്ച് ബായക്ക പാഠങ്ങൾ’ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 25000 രൂപയും പ്രശസ്ത്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗം ഗവേഷകയായ റഹീമ വാളാട് പുത്തൂർ കോമ്പി ഗഫൂറിന്റെയും റഹ്മത്തിന്റെയും മകളാണ്.

Continue Reading