യുക്തിക്ക് നിരക്കാത്ത പ്രവൃത്തിദിനങ്ങളുടെ വര്‍ദ്ധനവ് അംഗീകരിക്കില്ല: കെ പി എസ് ടി എ
കല്‍പ്പറ്റ: 2024-25 അധ്യയന വര്‍ഷത്തില്‍ രണ്ടാം ശനിയാഴ്ചകള്‍ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമാക്കിയ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവര്‍ത്തി ദിവസം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍ പി യില്‍ 800 മണിക്കൂറും യു പി യില്‍ 1000 മണിക്കൂറും ഹൈസ്‌കൂളിലും ഹയര്‍ സെക്കന്ററിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം. […]
Continue Reading