രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി വിളര്‍ച്ച, ജീവിതശൈലിരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ. പി.എന്‍.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കാരയാട്, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജ കെ പീറ്റര്‍, ഗീത, എന്നിവര്‍ സംസാരിച്ചു. വീണ […]

Continue Reading

ബ്രെയില്‍ സാക്ഷരത പദ്ധതി നടപ്പാക്കും

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. ബ്രെയില്‍ ലിപിയില്‍ […]

Continue Reading

വെള്ളമുണ്ടയിലെ പ്രഥമ റെസിഡൻസ് അസോസിയേഷൻ നിലവിൽ വന്നു

നാരോക്കടവ്:വെള്ളമുണ്ട പഞ്ചായത്ത്‌ പ്രദേശത്തെ ആദ്യ റെസിഡൻസ് അസോസിയേഷനായ നാരോക്കടവ് ‘പ്രതീക്ഷ’യുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.എ. കെ ശങ്കരൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ അംഗം അസീസ് പി.എ,സുരേഷ് കെ.ടി, അജീഷ് എടത്തിൽ ൽ,എസ്.ഐ മുരളിധരൻ,സന്തോഷ്‌ കാരയാട്, നിതിൻദാസ് തൈപ്പറമ്പിൽ, എൻ. വിനീത ടീച്ചർ, ദിനേശൻ എം തുടങ്ങിയവർ സംസാരിച്ചു

Continue Reading

വൈദ്യുത ചാർജ് വർദ്ധനവ്; മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി

മാനന്തവാടി: കെ.എസ്.ഇ.ബി വൈദ്യുത ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ ഇരുട്ടടി സൃഷ്ടിച്ചതിനെതിരെ കെ.പി.സി.സി.സി യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. കേരളത്തിലെ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കുകയും, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെയും, വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം ദു:സഹമാക്കുന്ന ഇടത് സർക്കാരിനെതിരെ നടന്ന കെ.എസ്.ഇ.ബി.ഓഫീസിലേക്കുള്ള സമരത്തിൽ സമരക്കാരുടെ പ്രതിഷേധം ഇരമ്പി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി […]

Continue Reading

ദർശ്ശനയുടെ ഭർത്താവ് ഓംപ്രകാശും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കൽപ്പറ്റ:വയനാട് വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഓംപ്രകാശും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5 വയസ്സുള്ള മകൾ ദക്ഷയും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു ദർശനയും കുഞ്ഞും ആത്മഹത്യചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും റിമാന്റിലായിരുന്നു. 83-ാം ദിവസം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഓംപ്രകാശിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading

പുഞ്ചിരി ക്യാമ്പ് നടത്തി മാനന്തവാടി

മാനന്തവാടി: വയനാടിനെ മുഖവൈകല്യ ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈ കല്യ നിവാരണ ക്യാമ്പ് നടത്തി .ജ്യോതിര്‍ഗമയ, പോച്ചപ്പന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ആശുപത്രിയുടെ സഹകരണത്തോടെയാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയില്‍ നടന്ന ക്യാംപ് ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറക്കല്‍ അധ്യക്ഷത വഹിച്ചു. എബിന്‍ പി. ഏലിയാസ്, അമൃതേഷ് ഉമേഷ് പ്രസംഗിച്ചു. ക്യാപിന് ഡോ. റിയ ഷാഹ് ,ഡോ. അന്‍ജലിന്‍ നിവേദ എന്നിവര്‍ നേതൃത്വം […]

Continue Reading

അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനക്ക് ശേഷം തുറക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ

കൽപ്പറ്റ: വയനാട് ജില്ലയിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനയ്ക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ പ്രവർത്ത യോഗം ആവശ്യപ്പെട്ടു. നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അനുമതി നിഷേധിച്ചത് മൂലംപല ക്വാറികളും വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഇത് മൂലം ക്വാറി മെറ്റീരിയലുകൾക്ക് ക്ഷാമം നേരിടുകയും, നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലാവുകയും, തൊഴിലാളികൾക്ക് തെഴിൽ നഷ്ടപ്പെടുകയും ചെയ്തു.ജില്ലയ്ക്ക് പുറത്തു നിന്നുള്ള ക്വാറി ഉടമകൾ ഈ സാഹചര്യം മുതലാക്കി കൃത്രിമമായി വിലവർദ്ധിപ്പിച്ച് വയനാട്ടുകാരെ […]

Continue Reading

അദബ് …. അറിവ് ……. അർപ്പണം………. എസ്.കെ. എസ്.ബി.വി യൂണിറ്റ് സമ്മേളനം നടത്തി

കമ്പളക്കാട് : അദബ് , അറിവ്, അർപ്പണം എന്ന പ്രമേയത്തിൽ 30-ാം വാർഷികത്തോടനുബന്ധിച്ച് കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യ എസ്.കെ.എസ്.ബി.വി യൂണിറ്റ് സമ്മേളനം നടത്തി. എസ്. വൈ.എസ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ.മുഹമ്മദ് കുട്ടി ഹസനി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.ടി അശ്റഫ് ഹാജി പതാക ഉയർത്തി. യൂണിറ്റ് ചെയർമാൻ അയ്യൂബ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സാജിദ് മൗലവി പൊഴുതന വിഷയാവതരണം നടത്തി. സ്വദ്ർ മുഅല്ലിം സി.പിഹാരിസ് ബാഖവി , ശംസുദ്ദീൻ വാഫി , അനസ് […]

Continue Reading

വൈദ്യുതി ബോര്‍ഡ് കൊള്ളയടി അവസാനിപ്പിക്കണം: കെവിവിഇഎസ്

കല്‍പ്പറ്റ: സംസ്ഥാനത്ത് സമസ്ത മേഖലകളെയും പ്രതിസന്ധിയിലാക്കുന്ന നിരക്കു വര്‍ധന വൈദ്യുത ബോര്‍ഡ് പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. ധൂര്‍ത്തും കെടുകാര്യസ്ഥയും മൂലം ഉണ്ടായ ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. ചെറുകിട വ്യാപാരികളെ വൈദ്യുതി നിരക്ക് വര്‍ധനവില്‍നിന്ന് ഒഴിവാക്കണം.വസ്തു നികുതി, കെട്ടിട നികുതി, പഞ്ചായത്ത് ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, പെര്‍മിറ്റ് ഫീസ്, പെട്രോള്‍ സെസ് തുടങ്ങിയ അമിതമായി ചുമത്തിയതിന്റെ തിക്തഫലം അനുഭവിക്കുകയാണ് പൊതുജനം. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഇടയ്ക്കിടയുള്ള പാചക […]

Continue Reading

വിദ്യാർത്ഥി ശാക്തീകരണം;ജില്ലാ പഞ്ചായത്തിൻ്റെ ലെസ്സൺ പദ്ധതി തുടങ്ങി

മുഴുവൻ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പട്ടികവർഗ്ഗ പട്ടികജാതി കുട്ടികൾക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷൻ ലൈഫ് സ്കിൽ കരിയർ ഗൈഡൻസ് ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് […]

Continue Reading