ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് വിജ്ഞാപനം; സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിനുള്ള വിജ്ഞാപനം സർക്കാർ അം​ഗീകൃത സെന്ററുകളിൽ 06/09/2022 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമും മറ്റ് വിശദാംശങ്ങളും https://education.kerala.gov.in/ എന്ന വെബ്സൈറ്റിൽ‌ ലഭ്യമാണ്.  എം.ടെക് അഡ്മിഷൻകേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ. ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. ഇലക്ട്രോണിക്‌സിൽ […]

Continue Reading

അക്രമികളുടെ മുഖം വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്; പ്രതികള്‍ സഞ്ചരിച്ച ബൈക്കുകള്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികളുടെ മുഖം തിരിച്ചറിയുന്ന തരത്തില്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും പൊലീസ് തിരിച്ചറിഞ്ഞു. വലിയശാല ഭാഗത്ത് നിന്നും ഇരുചക്രവാഹനത്തിലെത്തിയ അക്രമികള്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയവര്‍ കല്ലെറിഞ്ഞെന്നാണ് […]

Continue Reading

പൊലീസ് ജോലി രാജിവെച്ചു, ഇപ്പോൾ സ്വകാര്യ ചാനലിൽ ; ടിക്‌ടോക് താരം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചതിങ്ങനെ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്‌ടോക് താരം വിനീത് പെണ്‍കുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളാണെന്ന് പൊലീസ്. നേരത്തെ ഇയാള്‍ പൊലീസിലായിരുന്നുവെന്നും ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണെന്നുമാണ് വിനീത് പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി നടത്തുന്ന ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡായും സ്‌ക്രീന്‍ ഷോട്ടുകളായും ടിക്‌ടോക് താരം സൂക്ഷിച്ചിരുന്നു. നിലവില്‍ സമൂഹ്യമാധ്യമങ്ങളില്‍ വീഡിയോകള്‍ മാത്രം […]

Continue Reading

ഇക്കോ സ്റ്റോൺ പദ്ധതി; ഉദാത്ത മാതൃക അഡ്വ.ജിതേഷ്ജി

ഇക്കോ സ്റ്റോൺ…! എക്കോ ഫിലോസഫറുംഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയരക്ടറും കൂടിയായ അഡ്വ ജിതേഷ്ജി അഭിപ്രായപ്പെട്ടു. ജെ സി ഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണവും ഇക്കോ സ്റ്റോൺ പദ്ധതിയുടെ സമർപ്പണവും (ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാന്ഡിലെ തണൽ മരത്തിന് ചുറ്റും ഇരിപ്പിടം ) നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ വിനാശത്തിന് കാരണമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് ഉറപ്പുള്ള ഇഷ്ടികകളാക്കി, ഗാർഡനിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവത്തികൾക്ക് ബ്രിക്സിനു പകരം ഉപയോഗിക്കുന്ന […]

Continue Reading

മാജിക് പ്ലാനറ്റിലെ കലാകാരൻ വിഷ്ണുവിന് പ്രതിഭാമരപ്പട്ടം പുരസ്കാരം

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറും മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിലെ സ്ഥിരം ഇന്ദ്രജാല അവതാരകനും ഭിന്നശേഷിക്കാരനുമായ    യുവ മാജിക് കലാകാരൻ ആർ.വിഷ്ണുവിന്സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം പുരസ്കാരം. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്.പതിനയ്യായിരം രൂപയുടെ സമ്മാനങ്ങളും ക്യാഷ്‌ അവാർഡും  അവാർഡ്‌ ഫലകവും സർട്ടിഫിക്കറ്റുകളും കമ്യൂണികേറ്റീവ്‌ ഇംഗ്ലീഷ്‌ പഠനപായ്ക്കേജുംഅപൂർവ്വയിനം വൃക്ഷത്തൈകളുംഅടങ്ങുന്നതാണ് പുരസ്കാരം.ലോകപ്രശസ്ത മജിഷ്യൻ മുതുകാടിന്റെ ശിഷ്യനുംഎം.ആര്‍ വിഭാഗത്തില്‍പ്പെട്ട 65ശതമാനം ഡിസെബിലിറ്റിയുള്ള 21 വയസ്സുകാരനുമായ […]

Continue Reading

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് […]

Continue Reading

കട്ടിലിൽ ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ ഉലക്കകൊണ്ട് അടിച്ചു കൊന്നു

വെള്ളറടഃ അമ്പൂരി കണ്ടംതിട്ട ജിപിൻഭവനിൽ സെൽവ മുത്തു(52) കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (ഷീബ–40) കുറ്റം സമ്മതിച്ചു. സെൽവ മുത്തു തന്നെ സ്ഥിരമായി മർദിക്കുന്നതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് സുമലത നെയ്യാർഡാം പൊലീസിനോട് പറഞ്ഞു. തലേന്ന് രാവിലെയും മർദിച്ചു. പുലർച്ചെ 2ന് ശേഷമായിരുന്നു കൊലപാതകം. കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന സെൽവമുത്തുവിന്റെ തലയിൽ ഉലക്കകൊണ്ട് ശക്തമായി അടിച്ചു. ഈ അടിയുടെ ആഘാതത്തിൽ ബോധം നശിച്ചു.തലയോടും പൊട്ടി. കട്ടിലിന്റെ വശത്ത് നിന്നുകൊണ്ടാണ് അടിച്ചത്. തുടർന്ന് റബർ തടിയുടെ കഷണം […]

Continue Reading

വ്യാപാരി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം തച്ചോട്ട്കാവിൽ വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേവിക്കോണം സ്വദേശി വിജയകുമാർ (56)ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. തച്ചോട്ട്കാവിൽ സ്റ്റേഷനറികട നടത്തി വരികയായിരുന്നു വിജയകുമാർ. ലോക്ക്ഡൗൺ കാലയളവിൽ വിജയകുമാറിന് 15 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടായെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Continue Reading

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം. അണ്ടർ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍റെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതല്‍ മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസിൽ സന്ദർശനത്തിന് സാധിക്കൂ. ഇതുകൂടാതെ പരിശോധനകള്‍ക്കു ശേഷം മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കൂ. ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പുതിയ നിയന്ത്രണത്തിലൂടെ പാസ് നിര്‍ബന്ധമാക്കി. വി.ഐ.പി, സർക്കാർ, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ക്ക് മാത്രം കന്‍റോണ്‍മെന്‍റ് ഗേറ്റുവഴി പ്രവേശിക്കാം. സെപ്റ്റംബർ 30ന് മുമ്പ് പാസ് വാങ്ങണം എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. […]

Continue Reading

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ മനോഹരമായ വസതി

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്. സഭയിൽ ഒാഫിസും മുറിയും വേറെ. സൗകര്യങ്ങളുടെ ത്രാസു വച്ച് അളന്നാൽ സംസ്ഥാനത്തു പ്രതിപക്ഷ നേതാവാകുക എന്നാൽ‌ മന്ത്രിയാകുന്നതു പോലെ തന്നെയാണ്.അധികാരമില്ലെങ്കിലും മന്ത്രിമാർക്കുള്ള എല്ലാ സൗകര്യങ്ങളും […]

Continue Reading