വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്; നിലവിലെ കുറ്റപത്രം കോടതി തള്ളി
പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ്. നിലവിലെ കുറ്റപത്രം തള്ളിയാണ് പാലക്കാട് പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്. കേസിൽ സി.ബി.ഐ തന്നെ പുനരന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയുടേയും കുറ്റപത്രത്തിൽ പറയുന്നത്. തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇവർ ഹൈകോടതിയിൽ […]
Continue Reading