അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി; കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. സൂറത്തിന് സമീപം സച്ചിന്‍പാലി ഗ്രാമത്തില്‍ ടെക്സ്‌റ്റൈല്‍ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. എട്ട് വര്‍ഷം മുന്‍പാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. 30 അപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്ന കെട്ടിടത്തില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേള്‍ക്കാമായിരുന്നു […]
Continue Reading