കല്‍പ്പറ്റ ബൈപ്പാസ് റോഡിൽ മണ്ണിടിച്ചിൽ; കനത്ത മഴയിൽ വെള്ളക്കെട്ട് കുത്തിയൊഴുകി, ഗതാഗതം തടസപ്പെട്ടു
കല്‍പ്പറ്റ: വയനാട്-കല്‍പ്പറ്റ ബൈപ്പാസ് റോഡിൽ മണ്ണിടിച്ചില്‍. ഒന്നാം വളവിന് സമീപം രാത്രി മൂന്ന് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ബൈപ്പാസിന് മുകളിൽ ചെറിയ കുന്നിൻപ്രദേശമാണ്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ വെള്ളക്കെട്ടില്‍ വെള്ളം നിറഞ്ഞ് താഴേക്ക് കുത്തിയൊലിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നീർച്ചാലിലൂടെ ചെളിയും കല്ലുമടക്കം റോഡിലേക്ക് കുത്തിയൊലിച്ചിറങ്ങി ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തി ജെസിബി ഉപയോഗിച്ച് ചെളി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പൊലീസ് നൈറ്റ് പട്രോള്‍ നടത്തുന്നതിനിടെയാണ് മലയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രദേശത്ത് മഴയ്ക്ക് അല്‍പം […]
Continue Reading