കുളിമുറിയിലേക്ക് തോര്‍ത്തെത്തിക്കാന്‍ വൈകി; ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം, യുവതിക്ക് കാഴ്ച നഷ്ടമായി

മലപ്പുറം: കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം.  ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് ഭര്‍ത്താവിന്‍റെ  ക്രൂര മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പെലീസില്‍ പരാതി നല്‍കിയത്.   നിസാര കാര്യങ്ങള്‍ക്ക് തന്നെ ക്രൂരമായി മര്‍ദിക്കുന്നുവായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ജൂണ്‍ 15നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് […]

Continue Reading

അഡ്വ.ശരീഫ് ഉള്ളത്ത് അനുപമ വ്യക്തിത്വംഃ അഡ്വ.സഫറുല്ല എഴുതുന്നു

നിലമ്പൂർ മയിലാടി യതീംഖാനയിൽ നിന്നും തുടങ്ങിയ പ്രയാണമാണ് അഡ്വ ശരീഫ് ഉള്ളത്തിൻ്റെത്. പ്രതിബന്ധങ്ങളെ തരണം ചെയ്തും ഒഴുക്കിനെതിരെ നീന്തിയും പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കിയും വളർന്നു വന്ന ഒരു അസാധാരണ പ്രതിഭ!! കലാലയ ജീവിതം തുടങ്ങിയ മമ്പാട് കോളജിൽ വെച്ച് തന്നെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആവാനും KSU വിൻ്റേ സംസ്ഥാന എക്സിക്യൂട്ടീവ് വരെ എത്തി സാമൂഹിക ജീവിതത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം മഞ്ചേരിയിൽ അഭിഭാഷക […]

Continue Reading

സ്റ്റോക്ക് മാർക്കറ്റ് മുതൽ ക്രിപ്റ്റോ കറൻസി വരെ : വെൽത്ത് മാനേജ്മെൻ്റിൽ സൗജന്യ പരിശീലനവുമായി റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

മലപ്പുറം: രാജ്യത്ത് ക്രിപ്റ്റോകറൻസി നിയമ വിധേയമാകുന്ന സാഹചര്യത്തിൽ ട്രേഡിംഗ് ,സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കറിംഗ്, ഫോറെക്സ് തുടങ്ങിയ മേഖലയിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ രംഗത്തെ സംരംഭകരായ മലപ്പുറം ആസ്ഥാനമായ റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവസരമൊരുക്കുന്നു. മികച്ച വെൽത്ത് മാനേജ്മെൻ്റിലൂടെ ജനങ്ങൾക്ക് ധനനഷ്ടം കുറക്കാനും അധിക വരുമാനം നേടാനും ഉതകുന്ന തരത്തിൽ കോവിഡ് കാലത്ത് നടത്തിയ ചില മാതൃകാ ഇടപെടലുകൾ ഫലം കണ്ടതോടെയാണ് ഇത് വ്യാപകമാക്കാൻ തീരുമാനിച്ചതെന്ന് പരിശീലന പരിപാടിയുടെ അണിയറ പ്രവർത്തകരായ റൈറ്റ്ട്രാക്ക് സി […]

Continue Reading

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. 16കാരിയെ വിവാഹം കഴിച്ച കേസില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 6 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത് . വളരെ രഹസ്യമായി നടന്ന വിവാഹം പുറത്തറിഞ്ഞിരുന്നില്ല. 6 മാസം ഗര്‍ഭിണിയാണ് 16 കാരി . പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പെണ്‍കുട്ടിയെ ചൈല്‍ഡ് […]

Continue Reading

കള്ള നാണയങ്ങളെ കരുതിയിരിക്കുക

അസീസ് സഖാഫി വാളക്കുളം എഴുതുന്നു.. ഒമാനിലെ ഇബ്രിയിൽ നിന്ന് തലസ്ഥാന നഗരിയായ മസ്കറ്റിലെ കോബ്രയിലേക്ക് മുന്നൂറിലധികം കിലോമീറ്റർ ദൂരമുണ്ട്. സദൃഢ ആത്മ ബന്ധമുള്ളവരും പ്രസ്ഥാന സഹകാരിയു മായ ബഷീർ ഹാജി പല തവണ ക്ഷണിച്ചിട്ടും പോവാൻ മടിച്ചത് ഈ യാത്രാ ദൈർഘ്യം ഓർത്ത് തന്നെയാണ്. വലിയ കറാമത്തിന്റെ ഉടമയായ ഒരു മഹാൻ വീട്ടിൽ വരുന്നുണ്ടന്നും അദ്ദേഹത്തെ കാണാൻ നിർബന്ധമായും വരണമെന്നും ഹാജി നിർബന്ധം പിടിച്ച പ്പോൾ അദ്ദേഹത്തെ ഒന്ന് കണ്ട് കളയാം എന്ന് തീരുമാനിച്ചു.ഒരു സുഹൃത്തിന്റെ വാഹനത്തിൽ […]

Continue Reading

കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ

തവനൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്‌. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ചികിത്സാ സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ്‌ ഫിറോസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. സ്‌ത്രീകളെ അപമാനിക്കൽ, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്‌. സ്‌ത്രീത്വത്തെ […]

Continue Reading

ആരുടെയും വ്യക്തിത്വത്തെയും അഭിമാനത്തയും ഹനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ ഉണ്ടാവരുത്: ഹൈദരലി തങ്ങള്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങളോ മറ്റ് ഒത്തുചേരലുകളോ നടത്തരുതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.വാരാന്ത്യ ലോക്ഡൗണ്‍, നിരോധനാജ്ഞ തുടങ്ങി അധികൃതര്‍ നടപ്പില്‍ വരുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളുമായും ആത്മാര്‍ത്ഥമായി സഹകരിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷക്കും അനിവാര്യമാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതീവഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനെതിരായ പ്രതിരോധത്തില്‍ […]

Continue Reading

മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് അന്തരിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Continue Reading

21ന് ആംബുലന്‍സിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്

മലപ്പുറം: ഡിസിസി ജനറല്‍ സെക്രട്ടറിയും വണ്ടൂര്‍ പഞ്ചായത്ത് മുടപ്പിലാശ്ശേരി വാര്‍ഡ് അംഗവുമായ വാണിയമ്പലം സി.കെ.മുബാറക് (61) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം. തിരഞ്ഞെടുപ്പിനിടെ ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കോവിഡ് പോസിറ്റീവും ആയി. കോവിഡ് നെഗറ്റീവായെങ്കിലും തുടര്‍ചികില്‍സയ്ക്കായി ആശുപത്രിയില്‍ തുടരുകയായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ഞ്ചിച്ചതിനെതുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ 21ന് ആംബുലന്‍സിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഒറ്റ സീറ്റിന്റെ മാത്രം മുന്‍തൂക്കമാണ് യുഡിഫിന് പഞ്ചായത്തിലുള്ളത്. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 12 […]

Continue Reading

കുഞ്ഞാലിക്കുട്ടിയുടെ രാജി പുനഃപരിശോധിക്കണംഃ തങ്ങൾ

കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം അപ്രതീക്ഷിതാണെന്നും പുനഃപരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ നേതാവ്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുയീന്‍ അലി ശിഹാബ് തങ്ങളാണ് ഇക്കാര്യം തുറന്നടിച്ചത്. ലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് ഇദ്ദേഹം. രാജി തീരുമാനം ലീഗ് പ്രഖ്യാപിച്ചതോടെ നേതാക്കള്‍ക്കും അണികള്‍ക്കും ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മറുപടി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ഈ തീരുമാനമെത്തിച്ചത്. തീരുമാനം പുനഃപരിശോധിക്കുകയും എല്ലാവര്‍ക്കും സ്വീകാര്യമായത് തിരഞ്ഞെടുക്കണമെന്നും […]

Continue Reading