മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയിൽ വത്സല എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്ത് സ്വദേശിയാണ്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ ‘അഹദേവനായ പെരിയോനേ….’ എന്ന ഗാനം […]

Continue Reading

ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്

ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ് എഴുത്തുകാരനും സൈക്കോളജിസ്റ്റ് കൗൺസിലറും പ്രമുഖ പരിശീലകനുമായ ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു.2018 മുതൽ ഡോക്ടർ തഹസിൽ സലീമിനെ നേതൃത്വത്തിൽ ബിഹേവിയർ സൈക്കോളജിയിൽ നടത്തിയ ഗവേഷണത്തിനാണ് പഞ്ചാബ് സി ടി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.നേരത്തെ തന്നെ വ്യത്യസ്ത പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മനശാസ്ത്ര സംബന്ധമായ വസ്തുതകൾ ഉൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.ആകാശവാണി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അനേകം മനഃശാസ്ത്ര പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട് സാമൂഹ്യ സേവന മേഖലകളിൽ സജീവമായി നിരവധി ട്രെയിനിങ് ഗ്രൂപ്പുകൾക്ക് സംസ്ഥാനതല […]

Continue Reading

ഭാര്യയെ ഹോട്ടലിലെത്തിച്ചു, പണം വാങ്ങി ഭർത്താവ് പീഡനത്തിന് അവസരമൊരുക്കി; സംഭവം കോഴിക്കോട്

കോഴിക്കോട്: പണം വാങ്ങി ഭാര്യയെ  മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ ഭർത്താവ് അറസ്റ്റിലായി. വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (35) ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. പേരാമ്പ്രയില്‍ തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച്  രണ്ടുതവണ ബലാത്സംഗത്തിന് ഇരയായി എന്ന യുവതിയുടെ പരാതിയിലാണ് നടപടി. പേരാമ്പ്ര സി.ഐ. എം. സജീവ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പണം വാങ്ങി വീടിനടുത്തുള്ള ഹോട്ടലിലേക്ക് തന്‍റെ കാറിലെത്തിച്ച്  മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു.  ഹോട്ടലില്‍ […]

Continue Reading

കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം: 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണിത്. അലമാര തുറന്ന് ആഭരണങ്ങൾ കവർന്ന വിവരം ഇന്നലെ രാത്രിയാണ് വീട്ടുകാരറിയുന്നത്. വളയം പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

ആദിവാസി വയോധികയുടെ മൃതദേഹം എട്ട് മണിക്കൂര്‍ ആശുപത്രിയില്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ആദിവാസി വയോധികയുടെ മൃതദേഹം എട്ട് മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തേണ്ടി വന്നെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഇന്‍ക്വസ്റ്റിനായി പൊലീസ് എത്താന്‍ വൈകിയതു കാരണമാണ് ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ എട്ട് മണിക്കൂര്‍ എടുത്തത്…കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് ശനിയാഴ്ച മരിച്ചത്. വൈകീട്ട് താമരശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് മരണം സംഭവിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്ലാത്തതു കാരണം മെഡിക്കല്‍ കോളേജില്‍ രാത്രി […]

Continue Reading

‘ഒരാൾ ഒഴുകിപോകുന്നത് കണ്ടു, ആ സമയത്ത് പാലത്തിൽ ചുവന്ന കാറിൽ ഒരാൾ’, ഇർഷാദ് കേസിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

കോഴിക്കോട് : സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്സാക്ഷി സജിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന തോണിക്കാരന്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. സംഭവസമയത്ത് പാലത്തിന് മുകളില്‍ ചുവന്ന കാര്‍ ഉണ്ടായിരുന്നെന്നും സജിലേഷ് പറഞ്ഞു.  പുറക്കാട്ടിരി പുഴയിലൂടെ ഒരാൾ ഒഴുകിപ്പോകുന്നതാണ് കണ്ടതെന്നാണ് സജിലേഷ് വിശദീകരിക്കുന്നത്. നല്ല ഒഴുക്കുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. സ്ഥലത്തെ തോണിക്കാരനായ കുട്ടൻ എന്നയാൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചു. നല്ല ഒഴുക്കുള്ള സമയമായിരുന്നു. […]

Continue Reading

വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെൺകുട്ടികൾ പുറത്ത് കടന്നു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് വീണ്ടും കുട്ടികൾ പുറത്ത് കടന്നു. രണ്ട് പെൺകുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന്  പുറത്ത് കടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പോക്സോ കേസുകളിലെ ഇരകളായ കുട്ടികളാണ് ഇവർ. മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി. വെള്ളിമാടുകുന്ന് വിമൺ ആന്റ് ചിൽഡ്രൻസ്  ഹോമിൽ നിന്നാണ് കുട്ടികൾ ചാടിപ്പോയത്. കുട്ടികളെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. റെയിൽവേ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. മന്ദിരത്തിൽ നിന്ന് ചാടി പോയ ഒരു കുട്ടിയെ […]

Continue Reading

ഡോ.തരുവണക്ക് മണിമുഴക്കം അവാര്‍ഡ്

കോഴിക്കോട് :അധ്യാപകനും ഗവേഷകനുമായ ഡോ.അസീസ് തരുവണക്ക് ‘പാട്ടുകൂട്ടം കോഴിക്കോട് ‘ഏര്‍പ്പെടുത്തിയ ആറാമത് കലാഭവന്‍ മണി പുരസ്‌കാരം ലഭിച്ചു.ഗവേഷണഗ്രന്ഥം , നാടന്‍പാട്ട്, നാട്ടുവൈദ്യം , നാടോടിനൃത്തം , കലാ സംഘാടനം , ശാസ്ത്രീയസംഗീതം , ഫോക് ലോര്‍ പ്രചാരണം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച എട്ട് പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡുകളില്‍ മികച്ച ഗവേഷണ ഗ്രന്ഥത്തിനുള്ള അംഗീകാരമാണ് അസീസ് തരുവണക്ക് ലഭിച്ചത്.ഡോ.അസീസ് തരുവണ രചിച്ച് വെസ്റ്റ്‌ലാന്റ് പബ്ലിക്കേഷന്‍സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘ലിവിംഗ് രാമായണാസ്: ദ പ്ലൂറാലിറ്റി ഓഫ് ദ എപ്പിക് […]

Continue Reading

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത്തിനും വിലക്ക്

കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല. പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.അവധി ദിവസമായ ഇന്നലെ ബീച്ചില്‍ വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. പൊതുഗതാഗതങ്ങളില്‍ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളില്‍ നിന്ന് യാത്രചെയ്യുന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് […]

Continue Reading

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ ഡോക്ടർക്ക് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. ജില്ലയിൽ ഇയാളുമായി സമ്പർക്കമുള്ളവർ കുറവാണ്. ജനികശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

Continue Reading