കുടുംബവഴക്കിനെ തുടർന്ന് കോട്ടയത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി (Murder) ഭർത്താവ് ആത്മഹത്യ ചെയ്തു. അമയന്നൂർ  സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലക്ക് പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത്  മരിച്ച  നിലയിൽ  കണ്ടത്. ടിന്‍റുവിന്‍റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ആയിരുന്നു. തുണികളിട്ട് മൂടിയ നിലയിൽ കട്ടിലിന് അടിയിൽ ആയിരുന്നു മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു സുദീഷിന്‍റെ മൃതദേഹം. വിദേശത്തായിരുന്ന സുദീഷ് […]

Continue Reading

പാലായില്‍ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം

കോട്ടയം പാലായില്‍ ഭർതൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കിണറ്റില്‍ ചാടിയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമൂഹ മാധ്യമ ഉപയോഗം ഭർതൃവീട്ടുകാർ ചോദ്യം ചെയ്തിരുന്നതായും ഇതാകാം കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]

Continue Reading

പാ​ലാ​യി​ൽ 7500 വ​രെ വോ​ട്ട്​ ​ ബി.​ജെ.​പി മ​റി​ച്ചെ​ന്ന്..

കോ​ട്ട​യം: വി​ജ​യ​സാ​ധ്യ​ത വി​ല​യി​രു​ത്താ​ൻ ബി.​ജെ.​പി ബൂ​ത്ത്​-​ജി​ല്ല​ത​ല യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തി​നി​ടെ പ​ല​യി​ട​ത്തും ബി.​ജെ.​പി വോ​ട്ട്​ മ​റി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി. പാ​ലാ​യി​ലും കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച കോ​ട്ട​യം ജി​ല്ല​യി​ല​ട​ക്കം മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി വ്യാ​പ​ക​മാ​യി വോ​ട്ടു​മ​റി​ച്ചെ​ന്ന്​​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.പാ​ലാ​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത്​ 5000 മു​ത​ൽ 7500 വ​രെ വോ​ട്ട്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്​ ബി.​ജെ.​പി മ​റി​ച്ച്​ ന​ൽ​കി. പാ​ലാ​യി​ൽ ഇ​ത്ത​വ​ണ ബി.​ജെ.​പി​ക്ക്​ വോ​ട്ട്​ ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നും ജോ​സ്​ കെ. […]

Continue Reading

നഗരത്തിനു മുകളിൽ എട്ടുകാലി വല പോലെ തല ഉയർത്തി നിന്നു

കോട്ടയം: ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി. നാട്ടുകാർ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ആന്റോയും സുഹൃത്തുക്കളും ചേർന്നു സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് രണ്ടും കൽപ്പിച്ച ഫോട്ടോഷൂട്ടിനുള്ള വേദിയാക്കി ആകാശപ്പാതയെ മാറ്റായത്.നാലു വർഷം മുൻപാണ് നഗരമധ്യത്തിൽ ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ച് ഇവിടെ കമ്പികൾ നാട്ടിയത്. സർക്കാർ ഭരണം മാറിയതോടെ ആകാശപ്പാത കോട്ടയം നഗരത്തിനു മുകളിൽ […]

Continue Reading

ഏത്‌ മുന്നണി ജയിച്ചാലും ഇവിടെ വാർഡ് മെമ്പർ നിഷ തന്നെയായിരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം ഇപ്പോൾ. ഏത് സ്ഥാനാർഥി ജയിക്കുമെന്നത് സംബന്ധിച്ച് പ്രവചനങ്ങളും പന്തയവുമെല്ലാം കൊഴുക്കുകയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര പന്ത്രണ്ടാം വാർഡ് കേരളമാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. കാരണം അറിയണ്ടേ? ഇവിടെ നിഷയെന്ന വനിത മാത്രമേ വിജയിക്കൂ എന്ന് തറപ്പിച്ചു പറയാം. വേണേൽ പന്തയം വെച്ചോ? കാരണം ഇവിടത്തെ സ്ഥാനാർഥികളെല്ലാം നിഷ തന്നെയാണ്. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. മൂന്ന് മുന്നണികളും സ്ഥാനാർഥികളെ അന്വേഷിച്ചപ്പോൾ കിട്ടിയത് ‘നിഷ’മാരെ തന്നെയാണ്. […]

Continue Reading

തര്‍ക്കങ്ങള്‍ക്ക് ഒടുവിൽ ഷൂട്ടിംഗിന് തയ്യാറെടുക്കുമ്പോള്‍ പാലാ കുരിശുപള്ളി സന്ദര്‍ശിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ 250ാം ചിത്രം വിവാദങ്ങള്‍ക്കും കോടതി കയറിയ തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഷൂട്ടിംഗിന് തയ്യാറെടുക്കുമ്പോള്‍ പാലാ കുരിശുപള്ളി സന്ദര്‍ശിച്ച് താരം. കുമളിയില്‍ ‘കാവല്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി പാലാ കുരിശുപള്ളിയിലും കീഴാത്തടിയൂര്‍ യൂദാസ്ലീഹ പളളിയിലും സുരേഷ് ഗോപി എത്തിയത്. 250ാം സിനിമ ഒറ്റക്കൊമ്പന്റെ സംവിധായകന്‍ മാത്യൂസ് തോമസിനൊപ്പമാണ് പള്ളിയിലെത്തി മെഴുകുതിരി കത്തിച്ചത്.ലേലം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം എന്റെ കുരിശ്പള്ളി മാതാവേ എന്ന് വിളിക്കുന്നുണ്ട്. ലേലം സിനിമയുടെ […]

Continue Reading

‘കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷണമായി നില്‍ക്കുന്ന മുന്നണി. കാലു വാരും’

യു.ഡി.എഫിലേക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യു.ഡി.എഫില്‍ എടുത്താലും വേണ്ട. യു.ഡി.എഫ് കൺവീനർ എം.എം ഹസന് വിവരക്കേടാണെന്നും പി.സി ജോർജ് പറഞ്ഞു. “കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷണമായി നില്‍ക്കുന്ന മുന്നണി. കാലു വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും”- പി.സി ജോര്‍ജ് പറഞ്ഞു.

Continue Reading

മുന്നാക്ക സംവരണത്തിൽ പി.എസ്.സിക്കെതിരെ എൻ.എസ്.എസ്

ഒക്ടോബർ മുതൽ സംവരണം നടപ്പാക്കിയാൽ മതിയെന്ന പി.എസ്.സി തീരുമാനം മുന്നാക്ക സംവരണം അട്ടിമറിക്കാൻ വേണ്ടിയാണെന്ന് എൻ.എസ്.എസ് ആരോപിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണ് പി.എസ്.സി നടത്തുന്നതെന്നും പ്രസ്താവനയിൽ എൻ.എസ്.എസ് കുറ്റപ്പെടുത്തി.സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കിയ അന്ന് മുതൽ അത് നടപ്പാക്കാനാണ് പി.എസ്.സി തീരുമാനിച്ചത്. ജനുവരി മുതൽ മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യം സർക്കാരും പി.എസ്.സിയും അംഗീകരിക്കാതിരുന്നതോടെ ആണ് എൻ.എസ്.എസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പി.എസ്.സി തീരുമാനം മുന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.എസ്.എസ് […]

Continue Reading

കോണ്‍ഗ്രസിന്റെ പ്രമുഖ നേതക്കളടക്കം ജോസ് കെ മാണി വിഭാഗത്തിലേക്ക്

ഒക്കല്‍: ഐഎന്‍ടിയുസിയുടെ മുൻ വൈസ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ അന്‍വർമുണ്ടേത്തും ഇരുന്നൂറോളം പ്രവർത്തകരും കേരളകോണ്ഡഗ്രസ ജോസ് വിഭാഗത്തില്‍ ചേര്‍ന്നു. ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റായും അന്‍വര്‍ മുണ്ടേത്ത് പ്രവർത്തിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് വിട്ട് ജോസ് കെ മാണി വിഭാഗത്തിൽ ചേര്‍ന്നത് പെരുമ്പാവൂരിൽ നിന്നുമുള്ള പ്രവര്‍ത്തകരാണ്. കോട്ടയത്തു നടന്ന പാർട്ടി യോഗത്തിന് പിന്നാലെയാണ് അന്‍വറും ഇരുന്നൂറോളം പ്രവർത്തകരും കോൺഗ്രസ് വിട്ടത്. യോഗത്തിനു പിന്നാലെ കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ.മാണി. കോൺഗ്രസ് വിട്ടു വന്ന പ്രവർത്തകർക്കും നേതാക്കൾക്കും അംഗത്വം […]

Continue Reading

കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല്

പൂഞ്ഞാറിലെ പുല്ലപ്പാറ കുരിശിന് മുകളിൽ കയറി നിന്ന് കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെയുള്ളവർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിക്കുകയായിരുന്നു. മഹല്ല് കമ്മിറ്റി വൈദികരെ കണ്ട ശേഷം ക്രിസ്ത്യൻ പള്ളിക്കു മുന്നിൽ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തയെ തുടർന്ന് സാമുദായിക സംഘർഷം ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനമുണ്ടായത്. […]

Continue Reading