കാസർകോട്ട് യുവാവിനെ വെട്ടിക്കൊന്നു
കാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. തനിച്ച് താമസിക്കുന്ന നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. തലക്ക് പിറകിലാണ് വെട്ടേറ്റത്. നീലകണ്ഠന്റെ ഭാര്യ ബംഗളൂരുവിലാണ്. അടുത്ത ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കാനെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Continue Reading