കേശദാനം നടത്തി

കാൻസർ രോഗികൾക്ക് വിഗ് കൈമാറി : കേശദാനം ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ മാനന്തവാടി : ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി കേശദാന ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ.വിദ്യാലയങ്ങൾ ആതുരാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധരായി മുടി ദാനം ചെയ്യാൻ വരുന്നവരിൽ നിന്നും മുറിച്ചെടുക്കുന്ന മുടി മാനന്തവാടി കമലിയൻസ് സെമിനാരിയുമായി സഹകരിച്ച് ആലുവയിൽ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത് . നിർധന്ധരായ ക്യാൻസർ രോഗികൾക്ക് ഇത്തരത്തിൽ നിർമ്മിക്കുന്ന വിഗ് സൗജന്യമായി നൽകുകയും […]

Continue Reading

എക്സിക്യൂട്ടീവ് നിർമാതാവിന്റെ പരാതി; ആർഡിഎക്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം

കൊച്ചി: എക്സിക്യൂട്ടീവ് നിർമാതാവിന്റെ പരാതിയിൽ ആർഡിഎക്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. ആർഡിഎക്സിന്റെ എക്സിക്യൂട്ടീവ് നിർമാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നൽകിയ ഹർജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്.‌ ആറു കോടി രൂപയാണ് സിനിമയ്ക്കായി താൻ മുടക്കിയതെന്നും പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ […]

Continue Reading

കാലിത്തൊഴുത്തിന് 23 ലക്ഷം, ചാണകക്കുഴിക്ക് 4.40 ലക്ഷം; ക്ലിഫ് ഹൗസ് നവീകരണത്തിന് മൂന്നു വര്‍ഷത്തിനിടെ ചെലവാക്കിയത് 1.80 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു മരാമത്ത് വകുപ്പ് മൂന്നു വര്‍ഷത്തിനിടെ ചെലവിട്ടത് 1.80 കോടി രൂപ. നിയമസഭയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷം ചെലവാക്കി. ചാണകക്കുഴിക്ക് 4.40 ലക്ഷമാണ് ചെലവാക്കിയത്. 2021 മുതല്‍ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയില്‍ വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ തുകയുടെ നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. ക്ലിഫ് ഹൗസിലെ നിര്‍മാണങ്ങള്‍ക്കായി പൊതു മരാമത്തു വകുപ്പ് 3 വര്‍ഷത്തിനിടെ ചെലവാക്കിയത് […]

Continue Reading

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കും; പെർമിറ്റിന് സംബന്ധിച്ച് അറിയേണ്ടതെല്ലാം…

കെട്ടിട നിർമാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് […]

Continue Reading

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: എച്ച്എല്‍എല്‍ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്ലിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എച്ച്എല്‍എല്ലിന്റെ സാമൂഹിക ഉത്തിരവാദിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രതീക്ഷ സ്‌കോളര്‍ഷിപ്പ,് ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്. കേരളത്തിനുള്ളില്‍ മെഡിസിന്‍ (എം.ബി.ബി.എസ്), എന്‍ജിനീയറിങ്, ഫാര്‍മസി, ഡിപ്ലോമ, നഴ്‌സിങ്, ഐടിഐ കോഴ്‌സുകള്‍ക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഇക്കൊല്ലം 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. കഴിഞ്ഞ വര്‍ഷം അര്‍ഹരായവര്‍ക്കു […]

Continue Reading

ഗേറ്റ് 2025: ഓഗസ്റ്റ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി:ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് (ഗേറ്റ്) 2025ന്റെ രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷയ്ക്ക് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീയോടെയുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമം ഒക്ടോബര്‍ 7ന് അവസാനിക്കും. വിവിധ ബിരുദ തലത്തിലുള്ള വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ അറിവ് വിലയിരുത്തുന്ന രാജ്യവ്യാപകമായ പരീക്ഷയാണ് ഗേറ്റ്. യോഗ്യതയുള്ളവര്‍ക്ക് സാമ്പത്തിക സഹായത്തോടൊപ്പം മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാവുന്നതാണ്. റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഗേറ്റ് സ്‌കോറാണ് പ്രധാനമായി പരിഗണിക്കുന്നത്. […]

Continue Reading

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍, ഹൈ റിസ്‌കില്‍ 101 പേര്‍; ലിസ്റ്റില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരും

മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 9 പേരുടെ സാംപിളുകള്‍ പരിശോധിക്കും. ഇതില്‍ കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു. അവര്‍ക്ക് ഇതുവരെ പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പരിശോധിക്കുന്നത്. കുട്ടിയുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ മലപ്പുറത്തിന് പുറത്ത് ആറു പേരുണ്ട്. തിരുവനന്തപുരത്ത് നാലുപേരും […]

Continue Reading

ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പള്ളി: കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കേളക്കവല പുത്തന്‍പുരയില്‍ ഷിപ്സി ഭാസ്‌കരന്‍ (46) നെയാണ് വെള്ളിയാഴ്ച രാത്രി ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കബനിഗിരിയിലെ കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് ഉപയോഗശൂല്യമായി ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് […]

Continue Reading

റോസമ്മ കുര്യാക്കോസ് അന്തരിച്ചു

ഇടുക്കി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ കുര്യാക്കോസ്. മരുമക്കള്‍: രശ്മി ജീന്‍, ഡോ. നീതു ഡീന്‍, സുരമ്യ ഷീന്‍

Continue Reading

ന്യൂനമര്‍ദ്ദ പാത്തി സജീവം; കനത്ത മഴ തുടരും; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ […]

Continue Reading