അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു, കൊല്ലപ്പെട്ടത് മിസൈൽ ആക്രമണത്തിൽ , നീതി നടപ്പായെന്ന് ജോ ബൈഡൻ

അമേരിക്ക: അൽ ഖ്വയ്ദ(Al Qaeda) തലവൻ (terrorist)അയ്മൻ അൽ സവാഹിരിയെ (Ayman al-Zawahiri )വധിച്ചു(killed).  അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആണ്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്. സി ഐ എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ […]

Continue Reading

കഅ്ബയെ പുതിയ കിസ്വ അണിയിച്ചു; മുഹറം ഒന്നിന് ചരിത്രത്തിലാദ്യം

പുതിയ ഹിജ്‌റ വര്‍ഷ പിറവിയില്‍ മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നാണ് പുതിയ കിസ്വ എത്തിച്ചത്. 166 സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ് പുതിയ കിസ്വ അണിയിച്ചത്. നാല് മണിക്കൂറുകള്‍ നീണ്ട ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. (Saudi Arabia replaces Kaaba’s Kiswa on Muharram 1) കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നുള്ള സംഘമാണ് പുതിയ കിസ്വ അണിയിച്ചത്. ചടങ്ങുകള്‍ക്ക് ഇരുഹറം കാര്യാലയ […]

Continue Reading

കാമുകിയെ കൊന്ന് കുഴിച്ചുമൂടി; മണ്ണ് മൂടുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണ് മരിച്ചു

കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണ് മരിച്ചു. ഡെയ്​ലി മെയിൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗത്ത് കരോലിനയിലാണ് സംഭവം. 60 വയസുള്ള ജോസഫ് മക്കിന്നോനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധിക്കുമ്പോഴാണ് സമീപത്ത് കുത്തിയ പുതിയ കുഴിയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇത് ഇയാൾക്കൊപ്പം ജീവിച്ചുപോന്നിരുന്ന കാമുകിയായ 65 വയസുള്ള പെട്രീഷ്യ ഡെന്റിന്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയ ശേഷം […]

Continue Reading

ലോകത്തിലെ നീളമേറിയ ചില്ലുപാലം ബാച് ലോങ് വിയറ്റ്നാമിൽ

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വിയറ്റ്നാമിൽ ഉടന്‍ തുറക്കും. വിയറ്റ്നാമിലെ വടക്കൻ ഹൈലാൻഡ്സ് പട്ടണമായ മോക് ചൗവിൽ സഥിതി ചെയ്യുന്ന 2073.5 അടി നീളമുള്ള ഈ ചില്ലുപാലത്തിന് ബാച്ച് ലോങ് എന്നാണ് പേര്. വിയറ്റ്നാമിലെ ദേശീയ അവധി ദിവസമായ എപ്രിൽ 30ന് പാലം പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഉദ്ഘാടനത്തിന് മുമ്പേ ഗ്ലാസ് പാലത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പാലത്തിന്‍റെ ആകർഷണീയമായ വാസ്തുവിദ്യയെ നെറ്റിസൺസ് അഭിനന്ദിക്കുക‍യാണ്. ലോകത്തിലെ നീളം കൂടിയ […]

Continue Reading

ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു: ആകെ 10 ലക്ഷം തീര്‍ത്ഥാടകർ, എട്ടര ലക്ഷവും വിദേശത്ത് നിന്നുള്ളവർ

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് ആകെ 10 ലക്ഷം വിശ്വാസികൾക്കാണ് അനുമതി.അതിൽ വിദേശങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്കും സൗദി അറേബ്യക്കകത്തു നിന്ന് സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേര്‍ക്കും അനുമതി നല്‍കും. ഇത്തവണ ഹജ് അനുമതി നല്‍കുന്നവരില്‍ 15 ശതമാനം സൗദി അറേബ്യക്കകത്തു നിന്നും 85 ശതമാനം വിദേശങ്ങളില്‍ നിന്നുമാകും. മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹജിന് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം പേര്‍ക്ക് ഹജ് അനുമതി നല്‍കുന്നത്. കൊറോണ […]

Continue Reading

അവിശ്വാസ പ്രമേയം പാസായി; ഇംറാൻ ഖാൻ പുറത്തായി

ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഒടുവിൽ പുറത്തായി. നാഷനൽ അസംബ്ലിയിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ ഇംറാൻ ഖാൻ പരാജയപ്പെട്ടു. 342 അംഗ പാർലമെന്റിൽ 140ൽതാഴെ വോട്ടുകൾ മാത്രമാണ് ഇംറാന് ലഭിച്ചതെന്നാണ്​ സൂചന. ഇംറാൻ ഖാൻ വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പരിഗണനക്കെടുത്ത അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് പകൽ മുഴുവനും നീണ്ട അനിശ്ചിതാവസ്ഥക്കൊടുവിൽ രാത്രി ​വൈകിയാണ് ആരംഭിച്ചത്. പാക് സർക്കാറി​നെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാകാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിന് പിന്നാലെ […]

Continue Reading

വിൽ സ്മിത്തിന് പത്ത് വർഷം ഓസ്കാർ ചടങ്ങിൽ നിന്നും വിലക്ക്

ലോസ് ആഞ്ജലീസ്: ഓസ്ക്കർചടങ്ങുകളിൽ പങ്കെടുക്കുന്നിതിൽ നിന്ന് നടൻ വിൽ സ്മിത്തിനെ പത്ത് വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുൻപാണ് സ്മിത്തിനെതിരായ നടപടി. അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്ക്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാൽ, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയിൽ നിന്ന് രാജിവച്ചിരുന്നു. റോക്ക്സിന്റെയും സ്മിത്തിന്റെയും […]

Continue Reading

ഇമ്രാന്‍ഖാന് ഇന്ന് നിര്‍ണായക ദിനം

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നേരിടും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രാവിലെ പ്രാദേശികസമയം പത്തരയ്ക്കാണ് പാക് ദേശീയ അസംബ്ലി ചേരുക. അതിനിടെ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ അമേരിക്കയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു. ഇന്ത്യയുടെ വിദേശനയത്തെയും ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു. 342 അംഗ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണയിിലെ പ്രധാന പാര്‍ട്ടികളായിരുന്ന […]

Continue Reading

യൂ എസ്‌ ചരിത്രത്തിൽ ആദ്യമായി സുപ്രിംകോടതിയില്‍ കറുത്തവംശജ ജഡ്ജി

അമേരിക്കന്‍ ചരിത്രത്തിലാദ്യമായി സുപ്രിംകോടതിയിൽ കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ചരിത്രപരമായ വിജയം. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു. കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം […]

Continue Reading

ഇന്ന് അടിയന്തര മന്ത്രിസഭായോഗം; ഇമ്രാൻ ഖാൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഇസ്ലാമാബാദ്: ഇമ്രാൻ സർക്കാരിനെതരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചർച്ചയ്ക്കെടുക്കും മുമ്പ് പാകിസ്ഥാനിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി. ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ച ഇമ്രാൻ ഖാൻ, സന്ധ്യയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കന്നതിനു മുമ്പായി തലസ്ഥാനത്തെത്താൻ പാർട്ടി എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. അതേ സമയം ഭരണകക്ഷി യിലെ അടക്കം കൂടുതൽ എംപിമാരെ തങ്ങളുടെ പാളയിത്തിലെത്തിക്കാനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ.  പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന […]

Continue Reading