Medcart Health care launches a new medical Centre in Abu Dhabi.

Abu Dhabi: The Centre Started its operations at Tawazun Industrial park in Zayed military City The medical centre was Inagurated by Tawazon Industrial park HSSE Director Ahmed Saleh Al Rashdi. Ahmed Saleh Al Rashdi said that the Services provided by medcart Healthcare are excellent in the health Sector. The dental clinic was Inagurated by prominent […]

Continue Reading

ഹൃദയാഘാതം; 28 കാരനായ ഘാന ഫുട്ബോൾ താരത്തിന് ഗ്രൗണ്ടിൽ ദാരുണാന്ത്യം

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) ഹൃദയാഘാതം മൂലം മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച അൽബേനിയൻ ലീഗിലെ എഗ്നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കളിയുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കളിയുടെ 24-ാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2017 ൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞെങ്കിലും താരം ഫുട്ബോൾ ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. […]

Continue Reading

കളിക്കാനായി പെട്ടിക്കുള്ളിൽ കയറി; സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങി മൂന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ശാഹ് ഖാലിദ് കോളനിയിലായിരുന്നു സംഭവം. കളിക്കുന്നതിനായി വീട്ടിലെ വലിയ പെട്ടിയ്ക്കുള്ളില്‍ കയറിയതായിരുന്നു കുട്ടികള്‍. പിന്നീട് പെട്ടി തുറക്കാന്‍ കഴിയാതെ വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു സോഹന്‍, സൈറ, ഫരിയ എന്നിവരാണ് മരിച്ചത്. കുട്ടികളെ മൂന്ന് പേരെയും ഏറെ നേരമായി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചു. പക്ഷെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലിനിടെയാണ് പെട്ടി കുടുംബാംഗങ്ങളില്‍ ഒരാളുടെ ശ്രദ്ധയില്‍ പെടുന്നതും തുറന്ന് […]

Continue Reading

അമേരിക്കയില്‍ തലയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎസിലെ ഫിറ്റ്‌നെസ് സെന്‍ററിലുണ്ടായ കത്തി ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24 കാരനായ വരുൺ രാജ് ആണ് മരിച്ചത്. ഒക്ടോബർ 29 ന് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ നടന്ന ആക്രമണത്തില്‍ പ്രതി വരുണിനെ തലയിൽ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. യുഎസ് സ്റ്റേറ്റ് ഓഫ് ഇന്ത്യാനയിലാണ് സംഭവം. വാൽപാറൈസോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട വരുൺ രാജ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ഒക്ടോബർ 29 ന് പബ്ലിക് ജിമ്മിൽ വെച്ച് പ്രതി […]

Continue Reading

നേപ്പാളിൽ വീണ്ടും ഭൂചനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടു ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർയോടെ കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്. അതേസമയം വെള്ളിയാഴ്ചയുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തെ തുടർന്ന് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാൾ ജനത.2015ല്‍ നേപ്പാളില്‍ ഉണ്ടായ രണ്ട് […]

Continue Reading

‘വീണ്ടും മെസി മെസി മാത്രം’, എട്ടാമതും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി

മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ദ് ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതാണ്‌ എട്ടാം തവണയും ബഹുമതിക്ക്‌ അർഹനാക്കിയത്‌. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌ മുപ്പത്താറുകാരൻ. കഴിഞ്ഞ വർഷം ഫ്രഞ്ച്‌താരം കരിം ബെൻസെമയ്‌ക്കായിരുന്നു പുരസ്‌കാരം. മെസി 2021, 2019, 2015, 2012, 2011, 2010, 2009 വർഷങ്ങളിൽ ഈ നേട്ടം കൈവരിച്ചു വനിതകളിൽ മികച്ച കളിക്കാരിയായി ലോകകപ്പ്‌ നേടിയ സ്‌പെയ്‌ൻ താരം ഐതാന ബൊൻമാറ്റി തെരഞ്ഞെടുക്കപ്പെട്ടു. മധ്യനിര താരമായി […]

Continue Reading

അമേരിക്കയിൽ വെടിവയ്പ്പ്: 16 പേർ കൊല്ലപ്പെട്ടു 60 പേർക്ക് പരിക്ക്, പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്ന് വ്യക്തമല്ല. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോകള്‍ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് […]

Continue Reading

ഗാസയിലേയ്ക്ക് സഹായ ഇടനാഴി: റഫ അതിർത്തി തുറന്നു, ആഹാരവും വെള്ളവുമായി 20 ട്രക്കുകൾ ഗാസയിലെത്തും

ഗാസ സിറ്റി: ഗാസയിലേക്ക് സഹായ ഇടനാഴി തുറന്നു. അവശ്യ സാധനങ്ങളുമായി 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടക്കും. ഈജിപ്തില്‍ നിന്ന് സഹായ ഇടനാഴിയിലൂടെ വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് എത്തിക്കും. ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ ഗാസയിലേക്ക് മുഷിക സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഗാസ-ഇസ്രയേൽ യുദ്ധം 15-ാം ദിവസവും തുടരുകയാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 4,137 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ […]

Continue Reading

2026 ലോകകപ്പ് യോഗ്യത മത്സരം: ബ്രസീലിന് പരാജയം

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലിനെ അട്ടമറിച്ചു. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരുടെ ഗോളിലാണ് ഉറുഗ്വെ ബ്രസീലിനെ തോല്‍പ്പിച്ചത്. ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ വെനെസ്വേലയോട് 1-1ന് സമനില പാലിച്ചിരുന്നു. ഉറുഗ്വെയ്‌ക്കെതിരായ തോല്‍വിയോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് നെയ്മറിനും സംഘത്തിനും. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും. നാല് മത്സരവും ജയിച്ച […]

Continue Reading

മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയ, സ്റ്റാമ്പില്‍ താരത്തിന്റെ മുഖം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു ചടങ്ങ് സംഘാടിപ്പിച്ചത്. ഓസ്‍ട്രേലിയയില്‍ പതിനായിരം പേഴ്‍സണലൈസ്‍ഡ് സ്റ്റാമ്പുകള്‍ താരത്തിന്റെ മുഖം ഉള്‍പ്പെടുത്തി ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നു. പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും ചടങ്ങിന്റെ സംഘാടകരായ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ […]

Continue Reading