രണ്ടു ഡോസ് കോവിഡ് വാക്സിൻ പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് തിരിച്ചറിയൽ സ്റ്റിക്കർ
കോവിഡ്-19 വാക്സിനുകളുടെ രണ്ട് ഡോസുകളും എടുത്തവരുടെ വീടുകൾക്ക് പ്രത്യേക തിരിച്ചറിയൽ സ്റ്റിക്കർ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. “ഹർ ഘർ ദസ്തക്” കോവിഡ് വാക്‌സിനേഷൻ കാമ്പെയ്‌ൻ രാജ്യത്തുടനീളം നടത്തുന്നതിന് സർക്കാരിതര സംഘടനകൾ,സിവിൽ സൊസൈറ്റി സംഘടനകൾ,വികസന പങ്കാളികൾ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.
Continue Reading